പാട്ന : ബീഹാർ തിരഞ്ഞെടുപ്പ് ലക്ഷ്യംവച്ച് രാഷ്ട്രീയപാർട്ടി രൂപീകരിച്ച പ്രശാന്ത് കിഷോറിന് വൻ തിരിച്ചടി. മുൻ എംപിമാരായിരുന്ന രണ്ട് നേതാക്കൾ പാർട്ടി കോർ കമ്മിറ്റിയിൽ നിന്നും രാജിവച്ചു. പ്രശാന്ത് കിഷോറിന്റെ പ്രവർത്തന ശൈലിയിലുള്ള അതൃപ്തി മൂലമാണ് നേതാക്കളുടെ രാജി.
ഈ വർഷം ഒക്ടോബർ രണ്ടിനായിരുന്നു പ്രശാന്ത് കിഷോർ തൻ്റെ രാഷ്ട്രീയ സംഘടനയായ ജൻ സൂരജ് ആരംഭിച്ചത്. പാർട്ടിയുടെ 125 അംഗ കോർ കമ്മിറ്റി അംഗങ്ങളായ മുൻ എംപിമാരായ ദേവേന്ദ്ര പ്രസാദ് യാദവും മുനാജിർ ഹസനും ആണ് രാജിവച്ചത്.
ബിഹാറിലുടനീളമായി 3,000 കിലോമീറ്റർ നീണ്ട പദയാത്ര പൂർത്തിയാക്കി രണ്ട് വർഷത്തിന് ശേഷമാണ് കിഷോർ തൻ്റെ രാഷ്ട്രീയ പാർട്ടി ഔദ്യോഗികമായി ആരംഭിച്ചത്. സംസ്ഥാനത്തിൻ്റെ ദീർഘകാലമായുള്ള വികസന മുരടിപ്പിന് ഒരു പുതിയ രാഷ്ട്രീയ ബദലായാണ് സാമൂഹ്യപ്രവർത്തകനും ആക്ടിവിസ്റ്റും ആയ പ്രശാന്ത് കിഷോർ തന്റെ രാഷ്ട്രീയപാർട്ടിയെ വ്യാഖ്യാനിച്ചിരുന്നത്. പാർട്ടി ചിഹ്നത്തിൽ മഹാത്മാഗാന്ധിയെയും ബാബാസാഹിബ് അംബേദ്കറിനെയും ഉൾപ്പെടുത്തുമെന്നും പ്രശാന്ത് കിഷോർ പ്രഖ്യാപിച്ചിരുന്നു.
Discussion about this post