ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ബില്ലിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ. പ്രധാനമന്ത്രി നരേന്ദ്രമോദി ഭാവി തലമുറകൾക്ക് അടിത്തറയിടുകയാണ്. രാജ്യത്തെ ജനങ്ങളുടെ പ്രതീക്ഷകളും അഭിലാഷങ്ങളും സാക്ഷാത്കരിക്കാനാണ് പ്രധാനമന്ത്രി പ്രവർത്തിക്കുന്നത് എന്ന് ജ്യോതിരാദിത്യ സിന്ധ്യ പറഞ്ഞു.
ആർട്ടികൾ 370 , പാർലമെന്റിലെ വനിതാ സംവരണത്തിന്റെ കാര്യമായാലും ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് വിഷയമായാലും വരാനിരിക്കുന്ന അനേകം തലമുറകൾ ഈ ഭരണകാലം ഓർമ്മിക്കത്തക്ക വിധത്തിലുള്ള അടിത്തറ പാകുകയാണ് പ്രധാനമന്ത്രി ചെയ്യുന്നത്. ഒരു രാഷ്ട്രം ഒരു തിരഞ്ഞെടുപ്പ് നടപ്പാക്കാനുള്ള പ്രേരണ ജനങ്ങളിൽ നിന്നാണ് വരുന്നത്. അല്ലാതെ സർക്കാരിൽ നിന്ന് മാത്രമല്ല. എല്ലാ മാസവും എവിടെയെങ്കിലും തിരഞ്ഞെടുപ്പ് നടക്കുന്നു. എല്ലാ മാസവും പെരുമാറ്റച്ചട്ടം . ഇത് എല്ലാം നടപ്പില്ലാക്കിയിരിക്കുന്നത് രാജ്യതാൽപ്പര്യത്തിന് അനുസരിച്ചാണോ ? എന്ന് അദ്ദേഹം ചോദിച്ചു.
ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകൾക്കെതിരെ ആരോപണങ്ങൾ ഉന്നയിച്ച കോൺഗ്രസിനെയും ജ്യോതിരാദിത്യ സിന്ധ്യ വിമർശിച്ചു. കോൺഗ്രസിനെ രാജ്യത്തെ ജനങ്ങൾ കൈവിട്ടു. ജനങ്ങൾ മാത്രമല്ല, അവരുടെ സഖ്യകക്ഷികളും കോൺഗ്രസിനെ തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post