ന്യൂഡല്‍ഹി: 10 രൂപയുടെ വെള്ളം സൊമാറ്റോ നൂറ് രൂപയ്ക്ക് വില്‍ക്കുന്നുവെന്ന ആരോപണവുമായി ഹൈദരാബാദ് സ്വദേശിയായ ടെക്കി രംഗത്തുവന്നിരുന്നു. ‘സ്വന്തമായി കുപ്പികള്‍ കൊണ്ടുവരാന്‍ അനുവദിക്കാത്ത സംഗീത വേദികളില്‍ 10 രൂപയുടെ വാട്ടര്‍ ബോട്ടിലുകള്‍ 100 രൂപയ്ക്ക് വില്‍ക്കാന്‍ @zomato-യ്ക്ക് എങ്ങനെയാണ് അനുമതി ലഭിക്കുന്നത്?’ എന്നായിരുന്നു ഇദ്ദേഹം തന്റെ സോഷ്യല്‍മീഡിയയില്‍ കുറിച്ചത്.
പോസ്റ്റിനൊപ്പം താന്‍ വാങ്ങിയ വെള്ളത്തിന്റെ ബില്ലും മറ്റ് വിവരങ്ങളും ഇയാള്‍ തന്റെ പോസ്റ്റില്‍ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പോസ്റ്റിനെ അനുകൂലിച്ച് രംഗത്തെത്തിയത്.ടിക്കറ്റിനൊപ്പം വെള്ളത്തിനും പണം പിഴിയരുത് എന്നാണ് പലരും പറയുന്നത്.പോസ്റ്റിന് പിന്നാലെ മറുപടിയുമായി സൊമാറ്റോ രംഗത്ത് എത്തിയിരുന്നു. അനുഭവത്തില്‍ ഖേദിക്കുന്നുവന്നും തങ്ങള്‍ പങ്കാളികള്‍ മാത്രമാണെന്നും പരിപാടിയുടെ സംഘാടകരല്ലെന്നും സൊമാറ്റോ വ്യക്തമാക്കി.
”ഹായ് പല്ലബ്, നിങ്ങള്‍ക്കുണ്ടായ അനുഭവത്തില്‍ ഞങ്ങള്‍ ഖേദിക്കുന്നു. ഞങ്ങള്‍ ഇവന്റ് ഓര്‍ഗനൈസര്‍മാരല്ലായിരുന്നു, ടിക്കറ്റിംഗ് പങ്കാളിയായിരുന്നെങ്കിലും നിങ്ങളുടെ പരാതി കാര്യമായെടുക്കാനാണ് തീരുമാനം. ഞങ്ങളുടെ സ്വന്തം ഇവന്റുകള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ ഇത് ഞങ്ങളെ സഹായിക്കുമെന്ന് ഉറപ്പാക്കുമെന്നും സൊമാറ്റോ പറഞ്ഞു. ഇതിന് പിന്നാലെ പരിപാടി സംഘടിപ്പിച്ചവരുടെ പേര് വെളിപ്പെടുത്തി ടെക്കി വീണ്ടും രംഗത്ത് വന്നു.
‘ഇവന്റ് സംഘാടകരായ @EvaLivein, ടാഗ് ചെയ്യുന്നു, അവര്‍ക്ക് 10 രൂപ ബോട്ടിലുകള്‍ 100 രൂപയ്ക്ക് വില്‍ക്കാന്‍ കഴിയും’ എന്ന് ടെക്കിയുടെ മറ്റൊരു പോസ്റ്റില്‍ പറയുന്നു.
Discussion about this post