ഉറക്കത്തിൽ സ്വപ്‌നം കാണാത്തവരായി ആരുണ്ടല്ലേ… ലോട്ടറി അടിച്ച് അടിച്ചുപൊളിച്ച് ജീവിക്കുന്നത് മുതൽ, അപകടത്തിൽപ്പെട്ട് മരണപ്പെട്ട് പോകുന്നത് വരെ പലരും സ്വപ്‌നം കാണാറുണ്ട്. കുറേയധികം സ്വപ്‌നം കണ്ട് നടക്കുന്നവരെ നമ്മൾ സ്വപ്‌നാടകപക്ഷികൾ എന്നുപോലും കളിയാക്കാറുണ്ട്. സ്വപ്‌നങ്ങൾ ഓരോരുത്തരുടെയും ജീവിതരീതിയും ചിന്താഗതിയുമൊക്കെയായി ബന്ധപ്പെട്ടിരിക്കുന്നവയാണ്. എന്നാൽ അമിതമായി സ്വപ്‌നം കാണുന്നത് അത്ര നല്ലതല്ലെന്നാണ് വിദഗ്ധർ പറയുന്നത്. ഇത് മാനസികാരോഗ്യം തകരാറിലാണെന്നതിന്റെ സൂചനയാവാൻ സാധ്യതയുണ്ടത്രേ,
അമിതമായി സ്വപ്‌നം കാണുന്നത് ഉറക്കത്തിന്റെ നിലവാരം കുറയ്ക്കുകയും പകൽ മുഴുവൻ ക്ഷീണം തോന്നുകയും ചെയ്യും. അമിതമായി സ്വപ്‌നം കാണുന്നതിന് പിന്നിൽ പലകാരണങ്ങൾ ഉണ്ട്. ഉയർന്ന തോതിലുള്ള മാനസികസമ്മർദ്ദമാകാം അമിതമായി സ്വപ്‌നം കാണുന്നതിന് പിന്നിലെ കാരണം, ഉത്കണ്ഠ അലട്ടുന്നവർ അമിതമായി സ്വപ്‌നം കാണാറുണ്ട്.
ജീവിതശൈലിയിലെ മാറ്റങ്ങളും അമിതസ്വപ്‌നാടനത്തിന് കാരണമാകാറുണ്ട്. പോഷകക്കുറവ്. ഉറക്കശീലങ്ങൾ,അമിതാമയ കഫീൻ,ലഹരി ഉപയോഗം എന്നിവയെല്ലാം അമിതമായി സ്വപ്‌നം കാണാനുള്ള കാരണങ്ങളായി മാറിയേക്കാം.
ജീവിതത്തിൽ അഭിമുഖീകരിക്കേണ്ടി വന്നിട്ടുള്ള മാനസിക ആഘാതങ്ങളും വൈകാരിക പ്രശ്നങ്ങളുമൊക്കെ ഉറങ്ങാൻ കിടക്കുമ്പോൾ സ്വപ്നത്തിൽ പ്രതിഫലിച്ചേക്കാം. അതുവരെ അടക്കിവച്ചിരുന്ന വികാരവിക്ഷോഭങ്ങളെയെല്ലാം ഉറങ്ങുമ്പോൾ ഉപബോധ മനസ്സ് പുറത്തെടുക്കും. ഇത് നല്ല ഉറക്കം ലഭിക്കാതിരിക്കാൻ കാരണണാകും
Discussion about this post