നമ്മുടെ അടുക്കളയിൽ എപ്പോഴും കാണുന്ന ഒന്നാണ് വെളുത്തുള്ളി. ഇത് ചേർത്തുള്ള വിഭവങ്ങൾക്ക് പ്രത്യേക രുചിയായിരിക്കും. അച്ചാറിട്ടാലും ഗംഭീരം. രുചി മാത്രമല്ല, ആൻറി ബാക്ടീരിയൽ, ആന്റിസെപ്റ്റിക് സ്വഭാവമുള്ളതിനാൽ ഇതിന് രോഗശാന്തി ഔഷധ ഗുണങ്ങളുമുണ്ട് എന്ന് കൂടി പറയാം. അല്ലിസിൻ എന്ന സംയുക്തമാണ് വെളുത്തുള്ളിക്ക് ഇത്രയധികം ഗുണങ്ങൾ നൽകുന്നത്.വെളുത്തുള്ളിയിൽ ആൻറി ഓക്സിഡൻറുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി വർധിപ്പിക്കാൻ വളരെയധികം സഹായിക്കും. വിറ്റാമിൻ ബി 6, മഗ്‌നീസ്, സെലീനിയം എന്നിവയും വെളുത്തുള്ളിയിലുണ്ട്. അതിനാൽ പതിവായി വെളുത്തുള്ളി കഴിക്കുന്നത് പ്രതിരോധ ശേഷി നിലനിർത്താൻ ഗുണം ചെയ്യും.എന്നാൽ വെളുത്തുള്ളി പാചകത്തിന് ഉപയോഗിക്കുന്നവരുടെ പ്രധാനപരാതിയാണ് ഇവയുടെ തൊലി പൊളിക്കാനുള്ള ബുദ്ധിമുട്ട്. എന്നാൽ എളുപ്പത്തിൽ വെളുത്തുള്ളിയുടെ തൊലി പോക്കാനുള്ള ചില ഹാക്കുകൾ പരിചയപ്പെട്ടാലോ?
ഒരു മുഴുവൻ വെളിത്തുള്ളി 30 സെക്കൻഡ് മാത്രം മൈക്രോവേവിൽ വയ്ക്കുക. തുടർന്ന് ഇതെടുത്ത് കൈകൾക്കിടയിൽ മൃദുവായി തടവുക. വെളുത്തുള്ളി പരസ്പരം വേർതിരിക്കുമ്പോൾ തൊലികൾ താനെ നീക്കം ചെയ്യാം.
വെളുത്തുള്ളി അല്ലികൾ ഒരു പാത്രത്തിൽ ഇടുക. മൂടിവച്ച് അടച്ച ശേഷം നന്നായി കുലുക്കുക. ലിഡ് തുറന്ന ശേഷം തൊലികൾ വേർപെട്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ വീണ്ടും ഇത് ആവർത്തിക്കുക.
ക്രഷിംഗ് ടെക്‌നിക്
തൽക്ഷണം തൊലി നീക്കം ചെയ്യാൻ സഹായിക്കുന്ന മറ്റൊരു എളുപ്പ വിദ്യയാണ് ക്രഷിംഗ്.ചെറുതായി ഇടിക്കുമ്പോൾ അല്ലേൽ കത്തിയുടെ പരന്ന ഭാഗം കൊണ്ട് അമർത്തുമ്പോൾ വെളുത്തുള്ളി അല്ലികളായി അടർന്നു വീഴും. അടുത്തത് തൊലികളയുക എന്നതാണ്. അതിനായി അടർത്തിയ വെളുത്തുള്ളിയിലേക്ക് ഇത്തിരി വെളിച്ചെണ്ണ ഒഴിച്ച് നന്നായി തിരുമ്മിയെടുക്കാം. ശേഷം വെയിലത്ത് വയ്ക്കാം. അപ്പോൾ തൊലി ഈസിയായി അടർന്നിരിക്കും.
വെളുത്തുള്ളി ചതയ്ക്കുന്നതിന്റെ ഒരേയൊരു പോരായ്മ അതിന്റെ ആകൃതി നിലനിർത്തുന്നില്ല എന്നതാണ്. മറിച്ച് ഇതിന്റെ തൊലി എളുപ്പംപുറത്ത് വരും.
ചൂടുവെള്ളം
ഒരുപാത്രത്തിൽ വെളുത്തുള്ളി അല്ലികൾ ഇട്ട് അതിലേക്ക് തിളയ്ക്കുന്ന ചൂടുവെള്ളം ഇട്ട് കുറച്ചുനേരം വച്ചതിന് ശേഷം എടുത്ത് തിരുമിയാൽ എളുപ്പം തൊലി അടർന്ന് വരും.
പാൻ ചൂടാക്കാം അതിലേക്ക് 2 സ്പൂൺ എണ്ണ ഒഴിക്കാം. ശേഷം ചുവടു ഭാഗം നോക്കിയിട്ട് അടർത്തിയെടുക്കാത്ത വെളുത്തുള്ളി ഓരോന്നായി പാനിലേക്ക് വച്ചു കൊടുക്കാം. തിരിച്ചും മറിച്ചും ഇട്ട് ചൂടാക്കണം. അതിനുശേഷം തീ അണയ്ക്കാം. പാത്രത്തിലേക്ക് നിരത്തി വച്ചിട്ട് അടർത്തിയെടുക്കാം. അപ്പോൾതന്നെ വെളുത്തുള്ളിയുടെ തൊലിയും അടർന്നുവരും.
കിച്ചൺ ടൗവ്വലിൽ വെളുത്തുള്ളി അല്ലികളായി വച്ച് ടൗവ്വൽ കൊണ്ട് തന്നെ തിരുമ്മി കൊടുക്കുക, വെളുത്തുള്ളിയുടെ തൊലി ഇളകി വരുന്നത് കാണാം.
വെളുത്തുള്ളി തൊലി കളഞ്ഞതിന് ശേഷം അല്ലെങ്കിൽ അരിഞ്ഞതിന് ശേഷം കഴുകുന്നത് അതിന്റെ രുചികളും ഗുണങ്ങളും ഒരു പരിധിവരെ ഇല്ലാതാക്കും. അതിനാൽ, വെളുത്തുള്ളി ഉപയോഗിക്കുന്നതിന് മുമ്പ് കുറഞ്ഞത് അരമണിക്കൂറെങ്കിലും വെള്ളത്തിൽ കുതിർക്കണം. ഇത് വൃത്തിയാക്കുന്നതും അതിന്റെ പുറം തൊലി ശരിയായി തൊലി കളയുന്നത് എളുപ്പമാക്കുകയും ചെയ്യും.
#garlicpeel #garlic #peel #hack #hack #cookinghack #cooking #kitchenhacks
Discussion about this post