ടെലിവിഷൻ പരമ്പരകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധയമായ നടിയാണ് നിഷ സാരംഗ് . ഉപ്പും മുളകും എന്ന പരമ്പരയിലൂടെയാണ് നടി മലയാളികളുടെ മനസ്സിൽ ഇടം പിടിച്ചത്. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ച് പറയുന്ന നടിയുടെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് .
മരിക്കുന്നതുവരെ പ്രണയം വേണം. അത്തരത്തിൽ പ്രണയം ഉണ്ടായാൽ മാത്രമേ നമുക്ക് ജീവിക്കാൻ ഒരു രസം ഒള്ളൂ. ചലിക്കാത്ത വസ്തുവിന് ഒരിക്കലും പ്രണയമുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. ഒരു അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ .
നമുക്ക് ജീവനുണ്ടെന്ന് തോന്നണമെങ്കിൽ ഉള്ളിലൊരു പ്രണയം വേണം. നിങ്ങൾ വിചാരിക്കും എന്റെ ഉള്ളിലിപ്പോൾ പ്രണയം ഉണ്ടാകുമായിരിക്കും എന്ന്. എനിക്ക് എല്ലാവരോടും പ്രണയമാണ്. അതായത് പാറുക്കൂട്ടിയോട് (ഉപ്പും മുളകും പരമ്പരയിലെ ) എനിക്ക് പ്രണയമാണ്. കാരണം അത് സ്‌നേഹമാണ്. വല്ലാത്തൊരു സ്‌നേഹമാണ് ഈ പ്രണയം എന്നു പറയുന്നത്.
അളക്കാൻ പറ്റാത്ത സ്നേഹം . ഒരാളോടുള്ളതാണ് പ്രണയം . സ്‌നേഹമുണ്ടെങ്കിൽ വഴക്കുണ്ടാകില്ല . പക്ഷേ നല്ല വഴക്കുണ്ടാകുന്നത് സ്‌നേഹത്തിൽ തന്നെയാണ് . അത് സ്വാർത്ഥതകൊണ്ടുള്ള വഴക്കാണ്.
യുവാക്കളുടെ പ്രണയം വളരെ രസമാണ്. അത് കാലങ്ങളായി കണ്ടുകൊണ്ടിരിക്കുന്നതാണ് . ഏതെങ്കിലും മരത്തിന്റെയോ . പോസ്റ്റിന്റെയോ താഴെ നിന്ന് പ്രണയിക്കുന്നത് കാണാം. എന്നാൽ പ്രായമായ ആളുകൾ തമ്മിലുള്ള പ്രണയം അങ്ങനെയല്ല, അവർ പ്രണയിക്കുകയാമെന്ന് മനസിലാകുകയേയില്ല നടി പറഞ്ഞു .
കഴിഞ്ഞ ദിവസമാണ് വീണ്ടും ഒരു വിവാഹത്തിന് സമ്മതമാണെന്ന് നടി വെളിപ്പെടുത്തിയത്. ജീവിതത്തിൽ ഒരാൾ കൂടി വേണമെന്ന് ഇപ്പോൾ തോന്നിത്തുടങ്ങിയിട്ടുണ്ട്. കുട്ടികൾ വലുതായി കഴിയുമ്പോൾ അവർ നമ്മുടെ കാറ്റഗറിയല്ല, നമ്മൾ പറയുന്നത് അവർക്ക് മനസിലാകണമെന്നില്ല, അവർ അംഗീകരിക്കണമെന്നില്ല, അപ്പോൾ നമ്മളെ കേൾക്കാനും നമ്മുക്ക് മിണ്ടാനും ഒരാള് വേണമെന്ന് തോന്നുമെന്നാണ് താരം വ്യക്തമാക്കിയത്.
Discussion about this post