എറണാകുളം: കോതമംഗലത്ത് യുപി സ്വദേശിയായ ആറ് വയസുകാരിയുടേത് കൊലപാതകമെന്ന സംശയത്തിൽ പോലീസ്. പോസ്റ്റുമോർട്ടത്തിന് പിന്നാലെയാണ് കുട്ടിയുടേത് കൊലപാതകമെന്ന സംശയത്തിലേക്ക് പോലീസ് എത്തിയത്. കുട്ടിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ നിഗമനം.
മരിച്ച കുട്ടിയുടെ പിതാവിനെയും രണ്ടാനമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു.
നെല്ലിക്കുഴി ഇരുമലപ്പടിക്ക് സമീപം, താമസിക്കുന്ന അജാസ് ഖാൻ എന്നയാളുടെ മകൾ മുസ്‌കാൻ ആണ് മരിച്ചത്. രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാൻ കിടന്ന പെൺകുട്ടി പിറ്റേന്ന് രാവിലെ വിളിച്ചിട്ടും എഴുന്നേറ്റില്ലെന്നാണ് മാതാപിതക്കഹ പറഞ്ഞത്. ഇതിന് പിന്നാലെ കോതമംഗലം പോലീസും ഫോറൻസിക് വിദഗ്ധരും സംഭവസ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു. തുടർന്നാണ് പോസ്റ്റുമോർട്ടം നടത്തിയത്. സംഭവത്തിൽ കോതമംഗലം പോലീസിന്റെ അന്വേഷണം പുരോഗമിക്കുകയാണ്.
Discussion about this post