എറണാകുളം : മെട്രോ നിർമ്മാണത്തിനിടെ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം . ആലുവ സ്വദേശിയായ ടിപ്പർ ലോറി ഡ്രൈവർ അഹമ്മദ് നൂർ ആണ് മരിച്ചത്. 28 വയസ്സായിരുന്നു. മണ്ണുമാന്തി യന്ത്രത്തിനും ലോറിക്കും ഇടയിൽപ്പെട്ടായിരുന്നു അപകടം.
ഇന്ന് ഉച്ചയ്ക്ക് മൂന്നരയോടെയാണ് അപകടം സംഭവിച്ചത്. ലോറിയിൽ ലോഡ് നിറഞ്ഞോ എന്ന് നോക്കുന്നതിനിടെ മണ്ണുമാന്തി യന്ത്രം തിരിഞ്ഞുവരികയായിരുന്നു. അതിനിടെ ഡ്രൈവർ ലോറിക്കും ജെസിബിക്കും ഇടയിൽപ്പെടുകയായിരുന്നു.
ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.












