ഇസ്ലാമാബാദ്: പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ അറസ്റ്റിലായ മൂന്നുപേരെ കോടതി ആറ് ദിവസത്തേക്ക് തീവ്രവാദ വിരുദ്ധ വിഭാഗത്തിന്റെ കസ്റ്റഡിയില്‍വിട്ടു.
ഭീകരാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് കരുതുന്ന ഖാലിദ് മഹ്മൂദ്, ഇര്‍ഷദുള്‍ ഹഖ്, മുഹമ്മദ് ശോയിബ് എന്നിവരാണ് പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍നിന്ന് കഴിഞ്ഞ ദിവസം അറസ്റ്റിലായത്. ചോദ്യം ചെയ്യലിനായി ഇവരെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി. പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് പാക്കിസ്ഥാനില്‍ നടക്കുന്ന ആദ്യ അറസ്റ്റാണിത്.
ഗുജ്‌റണ്‍ വാലാ സിറ്റിക്ക് സമീപത്തുള്ള വാടകവീട്ടില്‍ നിന്നാണ് ഇവരെ തീവ്രവാദ വിരുദ്ധ വിഭാഗം കസ്റ്റഡിയിലെടുത്തത്. പിടിയിലായവര്‍ കുറ്റം നിഷേധിച്ചിട്ടുണ്ട്. പിടിയിലായവര്‍ ഭീകര സംഘടനയായ ജെയ്ഷ ഇ മുഹമ്മദുമായി ബന്ധമുള്ളവരാണോയെന്ന് വ്യക്തമല്ല.
പത്താന്‍കോട്ട് ആക്രമണവുമായി ബന്ധപ്പെട്ട് ഫെബ്രുവരി 18ന് പാക്കിസ്ഥാന്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ മിലിട്ടറി ഇന്റലിജന്‍സ്, ഐ.എസ്.ഐ, ഇന്റലിജന്‍സ് ബ്യൂറോ, പോലീസ് എന്നിവരടങ്ങുന്ന ജോയിന്റ് ഇന്‍വെസ്റ്റിഗേഷന്‍ ടീം പാക്കിസ്ഥാന്‍ രൂപവത്കരിച്ചിരുന്നു. സംഘം അടുത്തമാസം ഇന്ത്യയിലെത്തും.
പാക്കിസ്ഥാന്‍ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുള്ള ജെയ്ഷ തലവന്‍ മസൂദ് അസറിന്റെ പേരില്ല. മസൂദ് അസര്‍ പാക്കിസ്ഥാനില്‍ സംരക്ഷിത തടങ്കലിലാണ്. ആക്രമണത്തില്‍ പങ്കാളികളെന്ന് കരുന്ന ചിലരും മസൂദ് അസറിനൊപ്പം കസ്റ്റഡിയിലുണ്ട്.
Discussion about this post