മുംബൈ: സിനിമാ ആരാധകരുടെ ഇഷ്ട ജോഡികളായ ഐശ്വര്യ റായിയും അഭിഷേക് ബച്ചനും പിരിയുന്നു എന്ന അഭ്യൂഹം ചർച്ചയാവാൻ തുടങ്ങിയിട്ട് നാളുകളേറെയായി. എന്നാൽ ഇത്തരം അഭ്യൂഹങ്ങൾക്ക് താരങ്ങളോ അവരുടെ അടുത്ത വൃത്തങ്ങളോ ഇതുവരെയും പ്രതികരിച്ചിട്ടില്ല.. ഇവരുടെ ഒന്നിച്ചുള്ള ഈ പ്രത്യക്ഷപ്പെടൽ വിവാഹമോചന കിംവദന്തികൾ താൽക്കാലികമായി ശമിപ്പിച്ചേക്കും എന്നാണ് ബോളിവുഡ് വൃത്തങ്ങൾ കരുതുന്നത്.
ഇപ്പോഴിതാ… ആരാധകരുടെ ആശങ്കകൾക്കെല്ലാം ഉത്തരമെന്നോണം, ഇരുവരും ഒന്നിച്ച് ഒരു പരിപാടിയിൽ പങ്കെടുത്തിയിരിക്കുകയാണ്. മകൾ ആരാധ്യയുടെ സ്‌കൂളിലെ പരിപാടിക്കാണ് ഇരുവരും ഒരുമിച്ചെത്തിയത്. ഇവരോടൊപ്പം അമിതാബ് ബച്ചനും പരിപാടി കാണാനെത്തിയിരുന്നു.
വ്യാഴ്ാഴ്ച വൈകുന്നേരം ധീരുബായി അംബാനി സ്‌കൂളിൽ നടന്ന വർഷാന്ത്യ പരിപാടിയിലാണ് ബച്ചൻ കുടുംബം എത്തിയത്. സ്‌കൂളിൽ വുള്ള താരകുടുംബത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ ഇതിനകം വൈറലായിക്കഴിഞ്ഞു. അമിതാബ് ബച്ചനെ ചേർത്ത് പിടിച്ച് വേദിയിലേക്ക് കൊണ്ടുവരുന്ന ഐശ്വര്യ റായിയെ വീഡിയോയിൽ കാണാം.
പരിപാടിക്ക് ശേഷം, ഐശ്വര്യയും അഭിഷേകും ആരാധ്യയും ഒരു വാഹനത്തിലാണ് തിരികെ പോയത്. ഷാരൂഖ് ഖാൻ, സെയ്ഫ് അലിഖാൻ, കരീന കപൂർ എന്നിവരും മക്കളുടെ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയിരുന്നു.
Discussion about this post