കോഴിക്കോട്: വാർഡ് വിഭജനത്തിന്റെ ഭാഗമായുള്ള പേര് മാറ്റത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി മാറാട് ജനത. മാറാടിന്റെ പേര് മാറ്റാനുള്ള തീരുമാനത്തെ അതിശക്തമായി എതിർക്കുമെന്ന് പ്രദേശവാസികൾ പറയുന്നു. സംഭവത്തിൽ കളക്ടർക്കും തിരഞ്ഞെടുപ്പ് കമ്മീഷനും മാറാട് അരയ സമാജം പരാതി നൽകിയിട്ടുണ്ട്. സാഗരസരണി എന്നാണ് മാറാടിന് നൽകുന്ന പുതിയ പേര്.
പേര് മാറ്റം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നാണ് മാറാട് ജനത പറയുന്നത്. ലോകം തന്നെ അറിയപ്പെടുന്ന സ്ഥലമാണ് മാറാട്. വലിയ പോരാട്ടത്തിന്റെ ചരിത്രം ഉറങ്ങിക്കിടക്കുന്ന മണ്ണുകൂടിയാണ്. അതിനാൽ പേര് മാറ്റം വലിയൊരു ചരിത്രത്തെ കൂടിയാണ് ഇല്ലാതാക്കുന്നത്. സാഗരസരണി എന്നത് ബസ് സ്റ്റോപ്പിന്റെ പേരാണ്. ഈ പേരാണ് മാറാട് എന്ന ചരിത്ര പ്രസിദ്ധമായ സ്ഥലത്തിന് നൽകുന്നത്.
നിരവധി സ്ഥലങ്ങളിൽ ഇസ്ലാമിസ്റ്റുകളുടെ ആക്രമണം ഉണ്ടായിട്ടുണ്ട്. എന്നാൽ ഈ സന്ദർഭങ്ങളിൽ എല്ലാം ഹിന്ദുക്കൾ നാട് വിട്ടുപോകുന്ന അവസ്ഥയാണ് ഉണ്ടായിട്ടുള്ളത്. എന്നാൽ മാറാടിന്റെ കാര്യത്തിൽ നേരെ മറിച്ചാണ് സംഭവിച്ചത്. ഇസ്ലാമിസ്റ്റുകളെ ചെറുത്ത് തോൽപ്പിക്കാൻ മാറാടുള്ള ഹിന്ദു സമൂഹത്തിന് കഴിഞ്ഞു. പേര് മാറ്റത്തിലൂടെ ഈ ചരിത്രത്തെ ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടത്തിന്റെ ശ്രമം എന്നാണ് മാറാടുകാർ പറയുന്നത്.
സാഗരസരണി എന്ന പേരിലൂടെ ജനങ്ങളെ മാനസികമായി ചരിത്രത്തിൽ നിന്നും മാറ്റാനുള്ള ശ്രമമാണ് സിപിഎം ഭരണകൂടം നടത്തുന്നത്. അതീവ രഹസ്യമായി നടത്തുന്ന പേരുമാറ്റത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യം ഉണ്ട്. കഴിഞ്ഞ തവണ 25 ഓളം കള്ളവോട്ട് ചെയ്തുകൊണ്ടാണ് സിപിഎം സ്ഥാനാർത്ഥി വാർഡിൽ വിജയിച്ചത്. ബിജെപിയ്ക്ക് ശക്തമായ സ്വാധീനം ഉള്ള വാർഡ് കൂടിയാണ് മാറാട്. വാർഡ് വിഭജനത്തിലൂടെ സിപിഎം തുടർ വിജയങ്ങളും ലക്ഷ്യമിടുന്നു. മറ്റൊരു കലാപത്തിനുള്ള ശ്രമമാണ് നിലവിൽ നടക്കുന്നത് എന്നും പ്രദേശവാസികൾ പ്രതികരിക്കുന്നുണ്ട്.
വാർഡിന്റെ പേര് മാറ്റത്തെ അനുകൂലിക്കുന്ന ചിലരും പ്രദേശത്തുണ്ട്. ഇത് വലിയ തർക്കത്തിന് കാരണം ആകും. ഈ തർക്കത്തിലൂടെ ആളുകളെ ഭിന്നിപ്പിക്കാൻ ഭരണകൂടത്തിന് കഴിയും. ഇത് ഭാവിയിൽ മറ്റൊരു കലാപം ആയി മാറുമെന്നും മാറാട് ജനത വ്യക്തമാക്കുന്നു.
Discussion about this post