15 വർഷം നീണ്ട പ്രണയത്തിനൊടുവിൽ ഒന്നായി കീർത്തി സുരേഷും ആന്റണി തട്ടിലും. ഗോവയിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. ഹിന്ദു ആചാര പ്രകാരം പരമ്പരാഗത രീതിയിൽ ആയിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹത്തിൽ മുഴുവൻ ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. പരമ്പരാഗത രീതിയിൽ വസ്ത്രം ധരിച്ചായിരുന്നു കീർത്തി എത്തിയത്. ഇതേ തനിമയുള്ള ആഭരണങ്ങളും താരം അണിഞ്ഞിരുന്നു.
വിവാഹത്തിന് ശേഷം, അഭിനയം നിർത്തുമോ എന്ന ചോദ്യങ്ങൾ ആരാധകരുടെ ഭാഗത്ത് നിന്നും ഉയർന്നിരുന്നു. എന്നാൽ, സിനിമ ഇനിയും തുടരുമെന്ന് തെളിയിച്ചുകൊണ്ട് പുതിയ സിനിമയുടെ വിശേഷങ്ങൾ കീർത്തി ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരുന്നു.
ഇപ്പോഴിതാ കീർത്തി മേക്കപ്പ് ചെയ്യുന്നതിന്റെയും പുതിയ സിനിമയുടെ ഭാഗമായി എത്തിയ താരത്തിന്റെ മേക്ക് ഓവറും എല്ലാം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. കീർത്തിയെ മേക്കപ്പ് ചെയ്യുന്നതും ഇതിനിടെ നടി ഉറക്കം തൂങ്ങുന്നതുമായ വീഡിയോ ആണ് പുറത്തുവരുന്നത്. തുടർച്ചയായ ദിവസങ്ങളിലെ ചടങ്ങുകളുടെ ക്ഷീണം കൊണ്ട് മേക്കപ്പിന്റെ സമയത്ത് താരം ഉറങ്ങിപ്പോവുകയായിരുന്നു.
ഇതിന് പിന്നാലെ, തന്റെ പുതിയ ചിത്രമായ ബേബി ജോണിന്റെ പ്രൊമോഷന് വേണ്ടി എത്തിയ താരത്തിന്റെ വീഡിയോയും കയ്യടി നേടിയിരുന്നു. ചുവപ്പ് നിറത്തിലുള്ള ബോഡികോൺ ഡ്രസ് ധരിച്ചാണ് താരം എത്തിയത്. മറ്റ് ആക്‌സസറീസ് ഒന്നും ഇല്ലാതെ, മഞ്ഞച്ചരടിലുള്ള താലി മാത്രമാണ് കീർത്തി ധരിച്ചിരിക്കുന്നത്. ഔട്ട്ഫിറ്റിന് ചേരുന്നില്ലെങ്കിലും തന്റെ താലി ധരിച്ചെത്തിയതിന് നിരവധി പേരാണ് കീർത്തിയെ അഭിനന്ദിച്ച് എത്തിയിരിക്കുന്നത്.
മറ്റൊരു പരിപാടിയിൽ കറുപ്പ് നിറത്തിലുള്ള വെസ്‌റ്റേൺ ഔട്ട്ഫിറ്റിലാണ് താരം എത്തിയത്. ഇൗ ഡ്രസിനൊപ്പവും താരം താലി ധരിച്ചിരുന്നു. കറുപ്പ് നിറത്തിലുള്ള ഹൈ ഹീൽസും കറുപ്പ് ബാഗും താരം ഉപയോഗിച്ചിരുന്നു. ഈ വീഡിയോയും നിരവധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരുന്നു.
Discussion about this post