ഭാര്യയ്ക്കും തനിക്കും കൈവന്ന ഭാഗ്യത്തെ കുറിച്ച് ആരാധകരോട് പറയുകയാണ് നടൻ ബാല. ഭാര്യ എടുത്ത സംസ്ഥാന സർക്കാരിന്റെ കാരുണ്യ ലോട്ടറിയുടെ സമ്മാനം അടിച്ചെന്നാണ് താരം സോഷ്യൽമീഡിയയിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. ആദ്യത്തെ തവണ, എന്റെ ഭാഗ്യം നമ്മുടെ ഭാഗ്യം. ഫീലിങ് ബ്ലെസ്ഡ്’ എന്ന അടിക്കുറിപ്പോടെയാണ് താരം വീഡിയോ പങ്കുവച്ചത്.
4935 നമ്പറിലുള്ള കാരുണ്യ ലോട്ടറി ടിക്കറ്റിനാണ് സമ്മാനം ലഭിച്ചത്. ആദ്യമായാണ് ലോട്ടറി അടിക്കുന്നതെന്നും സന്തോഷമുണ്ടെന്നും ബാല പറഞ്ഞു. ‘ആർക്കെക്കിലും എന്തെങ്കിലും നല്ലത് ചെയ്യൂ’ എന്ന് പറഞ്ഞ് ഭാര്യ കോകിലയുടെ കയ്യിൽ പണം നൽകുന്നതും വീഡിയോയിൽ കാണാം.
മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് നടൻ ബാല. തമിഴ്‌നാട് സ്വദേശിയാണെങ്കിലും മലയാളത്തിലാണ് അദ്ദേഹം തിളങ്ങിയത്.പുതിയ മുഖത്തിലെ വില്ലൻ വേഷവും. ബിഗ് ബി, പുലിമുരുകൻ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ കഥാപാത്രങ്ങളും മികച്ച രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിയാലിറ്റി ഷോയിലൂടെ ശ്രദ്ധേയായ ഗായിക അമൃതയെ ആയിരുന്നു താരം ആദ്യം വിവാഹം കഴിച്ചത്. ഇതിൽ ഒരു മകളും ജനിച്ചിരുന്നു. എന്നാൽ ഇവർ പിന്നീട് ബന്ധം വേർപെടുത്തി.അതിനിടെ ബാലയ്ക്ക് കരൾ രോഗം വരികയും ചെയ്‌തു. എലിസബത്ത് എന്ന ഡോക്‌ടറുമായുള്ള ബാലയുടെ ബന്ധവും അധികനാൾ നീണ്ടുനിന്നില്ല. ശേഷം ബന്ധുവായ കോകിലയെ ബാല അടുത്തിടെ വിവാഹം ചെയ്‌തിരുന്നു.
Discussion about this post