കൊല്ലം : കൊല്ലം ജില്ലയിലേക്കും പ്രവർത്തനം വ്യാപിപ്പിച്ച് ലുലു ഗ്രൂപ്പ്. ലുലു ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള രണ്ട് സ്ഥാപനങ്ങൾ ആണ് കൊല്ലത്ത് പ്രവർത്തനമാരംഭിക്കുന്നത് . ലുലു കണക്ട്, ലുലു ഡെയിലി സ്റ്റോറുകളാണ് കൊല്ലത്ത് തുറന്നത്. കൊട്ടിയത്തെ ഡ്രീംസ് മാളിലാണ് ലുലുവിൻ്റെ പുതിയ സ്റ്റോറുകൾ എത്തുന്നത്.
കോട്ടയത്തിനും തൃശൂരിനും പിന്നാലെയാണ് ലുലു ഗ്രൂപ്പിന്റെ സ്ഥാപനങ്ങൾ കൊല്ലം ജില്ലയിലേക്ക് എത്തുന്നത്. ദേശിംഗനാട് സഹാകരണസംഘം നിർമിച്ച ഡ്രീംസ് മാളിൽ ലുലുവിന്റെ സ്ഥാപനങ്ങൾ പ്രവർത്തനം ആരംഭിക്കുന്നത് സഹകരണമേഖലയുടെ കുതിപ്പിനും സഹായകരമാകുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ വ്യക്തമാക്കി.
കൊച്ചിയിലെ പ്രസ്റ്റീജ് ഫോറം മാളിലായിരുന്നു കേരളത്തിലെ ആദ്യ ലുലു ഡെയ്‌ലി പ്രവർത്തനം ആരംഭിച്ചിരുന്നത്. കൊച്ചി, തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് നഗരങ്ങളിൽ പ്രവർത്തനം ആരംഭിച്ചിട്ടുള്ള ലുലു മാളുകൾ കൂടാതെ മിനി മാളുകളും ഡെയിലി സ്റ്റോറുകളും ആയി കേരളത്തിലെ വിവിധ ജില്ലകളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുകയാണ് ഇപ്പോൾ ലുലു ഗ്രൂപ്പ്. കൊല്ലത്ത് ആരംഭിക്കുന്ന രണ്ട് സ്റ്റോറുകളിലൂടെ 600 ഓളം പേർക്ക് തൊഴിൽ സാധ്യത നൽകാനാവും എന്നാണ് ലുലു ഗ്രൂപ്പ് കരുതുന്നത്.
Discussion about this post