എറണാകുളം: വയനാട് മണ്ണിടിച്ചൽ ദുരന്ത പ്രദേശത്ത് സൺ ബേൺ ന്യൂ ഇയർ പാർട്ടി നടത്താനൊരുങ്ങി ബോബി ചെമ്മണ്ണൂർ. മണ്ണിടിച്ചില്‍ ദുരന്തമുണ്ടായ പ്രദേശത്തിൻ്റെ സമീപം തോട്ടഭൂമി അനധികൃതമായി തരംമാറ്റി നിര്‍മ്മാണങ്ങള്‍ നടത്തുകയും മണ്ണെടുക്കുകയും ചെയ്തിടത്താണ് ന്യൂയര്‍ പാര്‍ട്ടി നടത്താനുള്ള ശ്രമം. എന്നാൽ നാട്ടുകാരുടെ പരാതിയെ തുടർന്ന് ഇതിന് ഹൈക്കോടതി തടയിട്ടിരിക്കുകയാണ്.
വയനാട്ടിൽ ‘ബോച്ചെ 1000 ഏക്കര്‍’ എന്ന സ്ഥലത്ത് നടത്താനിരുന്ന സണ്‍ബേണ്‍ ന്യൂഇയര്‍ പാര്‍ട്ടിയാണ് ഹൈക്കോടതി തടഞ്ഞത്. പരിസരവാസികള്‍ നല്‍കിയ കേസിലാണ് കോടതിയുടെ ഉത്തരവ്.
അതേസമയം പരിപാടിക്ക് യാതൊരു അനുമതിയും നല്‍കിയിട്ടില്ലെന്ന് പഞ്ചായത്തും കോടതിയെ അറിയിച്ചു. ദുരന്തസാധ്യത കണക്കിലെടുത്ത് നിരോധന ഉത്തരവ് കര്‍ശനമായി നടപ്പാക്കാന്‍ ജില്ലാ കളക്ടർക്ക് ഹൈക്കോടതി നിർേദശം നൽകി.പരിപാടി നടത്താന്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ അനുവദിച്ചിട്ടുണ്ട് എന്ന വാദം കോടതി അംഗീകരിച്ചില്ല.
Discussion about this post