പെറുവിലെ ഒരു പര്യവേഷണം ശാസ്ത്രലോകത്തെ തന്നെ അമ്പരപ്പിച്ചിരിക്കുകയാണ്. നീന്താന്‍ കഴിയുന്ന ഒരു എലി ഉള്‍പ്പെടെ 27 ഇനം പുതിയ മൃഗങ്ങളെയാണ് ഇവിടെ നിന്ന് കണ്ടെത്തിയത്.
ജനസാന്ദ്രത കൂടുതലുള്ള പ്രദേശമാണിത്. എന്നാല്‍ ഇവിടെ നിന്നാണ് നാല് സസ്തനികള്‍, എട്ട് മത്സ്യങ്ങള്‍, മൂന്ന് ഉഭയജീവികള്‍, 10 ഇനം ചിത്രശലഭങ്ങള്‍ – എന്നിവയുള്‍പ്പെടെ നിരവധി പുതിയ ഇനങ്ങളെ കണ്ടെത്തിയത്. ഏതാണ്ട് 48 പുതിയ സ്പീഷീസുകളും കണ്ടെത്തിയിട്ടുണ്ടാകാം, എന്നാല്‍ അവ പുതിയതാണോ എന്ന് ഉറപ്പാക്കാന്‍ കൂടുതല്‍ പഠനം ആവശ്യമാണ്. ഗവേഷകര്‍ പറയുന്നു.
‘അനേകം പുതിയ ഇനം സസ്തനികളെയും ജീവികളെയും കണ്ടെത്തുന്നത് ശരിക്കും അവിശ്വസനീയമാണ്, പ്രത്യേകിച്ച് മനുഷ്യസ്വാധീനമുള്ള അത്തരം ഭൂപ്രകൃതിയില്‍,’ കണ്‍സര്‍വേഷന്‍ ഇന്റര്‍നാഷണലിലെ സീനിയര്‍ ഡയറക്ടര്‍ ട്രണ്ട് ലാര്‍സന്‍ പറഞ്ഞു.
ഏറ്റവും വിചിത്രമായ കണ്ടെത്തല്‍ നടത്തിയത് ചതുപ്പ് വനത്തിന്റെ ഒരു ചെറിയ ചാലിലാണ്. ഇവിടെ വെള്ളത്തില്‍ ജീവിക്കാന്‍ സഹായിക്കുന്ന വല പോലെ വിരലുകള്‍ ഉള്ള ഒരു എലിയെ ഗവേഷകര്‍ കണ്ടെത്തി. സെമി-അക്വാട്ടിക് എലികളുടെ കൂട്ടം ‘വളരെ അപൂര്‍വ്വമാണ്’ എന്നാണ് ഗവേഷകരുടെ നിഗമനം.
പര്യവേഷണത്തിനിടെ കണ്ടെത്തിയ മറ്റ് മൂന്ന് സസ്തനികളില്‍ ഒരു സ്പൈനി മൗസ്, ഒരു ചെറിയ വാലുള്ള ഫ്രൂട്ട് ബാറ്റ്, ഒരു കുള്ളന്‍ അണ്ണാന്‍ എന്നിവ ഉള്‍പ്പെടുന്നു.
വലിയ തലയുള്ള മത്സ്യം
പെറുവില്‍ കാണപ്പെട്ട മറ്റൊരു അപൂര്‍വ്വ ഇനമായിരുന്നു ‘ബ്ലോബ് തലയുള്ള’ മത്സ്യം. അത് ‘അവിശ്വസനീയമാംവിധം വിചിത്രമായി’ തോന്നുന്നു, ‘ഭീമാകാരത്തിലുള്ള വീര്‍ത്ത മൂക്ക്’ പോലെയാണ് ഇതിന്റെ തല കാണപ്പെട്ടത്.തദ്ദേശീയരായ അവാജൂണ്‍ ആളുകള്‍ അതിന്റെ നിലനില്‍പ്പിനെക്കുറിച്ച് തങ്ങള്‍ക്ക് നേരത്തെ അറിയാമായിരുന്നുവെന്ന് പറയുകയും ചെയ്തു. എന്നിരുന്നാലും, വിചിത്രമായ മത്സ്യം ഇന്നുവരെ ശാസ്ത്രത്തിന് അജ്ഞാതമായിരുന്നു.
Discussion about this post