വസ്ത്രങ്ങൾ മാത്രം അലക്കി വെളുപ്പിച്ചാൽ പോരാ… അലക്കാൻ ഉപയോഗിക്കുന്ന വാഷിംഗ് മെഷിനും ഇടയ്ക്ക് ഒക്കെ വെളിപ്പിക്കണം. മെഷിൻ വൃത്തിയാക്കിയില്ലെങ്കിൽ അലക്കുന്ന വസ്ത്രങ്ങൾക്കും വൃത്തി ഉണ്ടാവില്ല. വാഷിംമെഷിൻ വൃത്തിയാക്കാൻ കഷ്ടപാടാണ് എന്നതിനാലാണ് പലരും ഇത് വൃത്തിയാക്കാൻ ഒന്ന് പിന്നോട്ട് വലിയുന്നത്. എന്നാൽ ഇനി സിപിംളായി ക്ലീനാക്കാം .
ഇതിന് ആകെ വേണ്ടത് ചെറുനാരങ്ങയും പേയ്സ്റ്റുമാണ്. ഒരു ചെറുനാരങ്ങ രണ്ടായി മുറിച്ച് വെക്കണം. ഈ മുറിച്ച് വെച്ച നാരങ്ങയുടെ ഉൾഭാഗത്ത് വെള്ള നിറത്തിലുള്ള പേയസ്റ്റ് നന്നായി പുരട്ടുക. നല്ല കട്ടിയിൽ തന്നെ പുരട്ടണം. കുറച്ച് വെള്ളം ചേർത്ത് പതപ്പിച്ച് എടുത്ത് ഇത് വാഷംഗ്മെഷീനിൽ ഇടണം. ഒപ്പം കുറച്ച് പേയ്സ്റ്റ് വാഷിംഗ്മെഷീനിൽ ഇടുക. അതിന് ശേഷം കുറച്ച് വെള്ളവും ചേർത്ത് വാഷിംഗ് മെഷീൻ ഓണാക്കി കറക്കുക. അതിന് ശേഷം വെള്ളം ഒഴിച്ച് ക്ലീനാക്കി എടുക്കാവുന്നതാണ്. നിങ്ങളുടെ വാഷിംഗ് മെഷീൻ നല്ലപോലെ തിളക്കമുള്ളതും നല്ല ക്ലീനായി കിട്ടാൻ ഇത് സഹായിക്കുന്നതുമാണ്.
ഇത്തരത്തിൽ രണ്ടാഴ്ച്ച കൂടുമ്പോൾ നിങ്ങൾ വാഷിംഗ് മെഷീൻ വൃത്തിയാക്കി ഇട്ടാൽ വസ്ത്രങ്ങളിലേയ്ക്ക് അണുക്കൾ കയറുന്നത് തടയാൻ സഹായിക്കും. അതുപോലെ വാഷിംഗ് മെഷീൻ അണുവിമുക്തമാക്കി നിലനിർത്താനും ഇത് സഹായിക്കുന്നതാണ്. വാഷിംഗ് മെഷീൻ ക്ലീനായാൽ മാത്രമാണ് നമ്മൾ വസ്ത്രങ്ങൾ അലക്കുമ്പോൾ അതിൽ അണുക്കൾ കയറാതിരിക്കുകയുള്ളൂ.
അതുപോലെ വാഷിംഗ് മെഷീൻ ക്ലീൻ ചെയ്യുമ്പോൾ, നാരങ്ങ ഉപയോഗിച്ചാലും അതുപോലെ, ബേക്കിംഗ് സോഡ ഉപയോഗിച്ചാലും വിനാഗിരി ഉപയോഗിച്ചാലും നിങ്ങൾ ക്ലീൻ ചെയ്യാൻ ചൂടുവെള്ളം ഉപയോഗിക്കുന്നത് വളരെ നല്ലതായിരിക്കും. ചൂടുവെള്ളം ഉപയോഗിക്കുമ്പോൾ ക്ലീൻ ചെയ്യാൻ ഉപയോഗിച്ചതിന്റെ ഏതെങ്കിലും അവശിഷ്ടങ്ങൾ അടിഞ്ഞിരിക്കുന്നുണ്ടെങ്കിൽ അവ നീക്കം ചെയ്യാൻ സഹായിക്കുന്നു.
Discussion about this post