ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ്കെജ്രിവാളിനെതിരെ നടപടി സ്വീകരിക്കാൻ ഇഡിയ്ക്ക് അനുമതി നൽകി ലഫ്റ്റനന്റ് ഗവർണർ വി.കെ സക്‌സനേ.മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിലാണ് നടപടി. ഇഡിയുടെ അപേക്ഷ പരിഗണിച്ചാണ് സക്‌സേന അനുമതി നൽകിയത്.
ഈ മാസം അഞ്ചിനായിരുന്നു ഇഡി ലഫ്. ഗവർണർക്ക് അനുമതി ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയത്. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ ആയിരുന്നു ഇഡിയുടെ നിർണായക നീക്കം. അനുമതി ലഭിച്ചതോടെ കെജ്രിവാളിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യും. മുഖ്യമന്ത്രി ആയിരുന്ന കെജ്രിവാളിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നതിനും മറ്റ് നടപടികൾ പൂർത്തിയാക്കുന്നതിനും ലഫ്.ഗവർണറുടെ അനുമതി ആവശ്യമാണ്. അതിനാലാണ് ഇഡി അപേക്ഷ നൽകിയത്.
നിലവിൽ കേസിലെ പ്രധാന പ്രതികളായ അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും ജാമ്യം ലഭിച്ചതിനെ തുടർന്ന് ജയിലിന് പുറത്താണ്. ഇതിനിടെ ഇഡി വിചാരണ കോടതി കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതിനെതിരെ കെജ്രിവാളും സിസോദിയയും നൽകിയ ഹർജി കഴിഞ്ഞ ദിവസം ഡൽഹി ഹൈക്കോടതി പരിഗണിച്ചിരുന്നു. ഈ ഹർജിയിൽ മറുപടി നൽകാൻ ഇഡിയോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ ആണ് ഇഡിയ്ക്ക് അനുകൂലമായി ലഫ്. ഗവർണർ നിലപാട് സ്വീകരിച്ചിരിക്കുന്നത്.
അതേസമയം ഡൽഹിയിൽ അടുത്ത വർഷം നിയമസഭാ തിരഞ്ഞെടുപ്പ് ആണ്. ഇതിനിടെയാണ് ഇഡി അടുത്ത നീക്കം ആരംഭിക്കുന്നത്.
Discussion about this post