കണ്ണൂര്‍ :തളിപ്പറമ്പിലെ ടാഗോര്‍ സ്കൂളില്‍ പ്രധാന അധ്യാപകന് ശശിധരന് മാസ്റ്റര്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേസിലെ രണ്ടാം പ്രതിയും സിപിഎം എംഎല്‍എയുമായ ജെയിംസ് മാത്യുവിന് പോലിസ് നോട്ടീസ് നല്കി. ഈ മാസം 24നകം അന്വേഷണസംഘത്തിന് മുന്നില്‍
ഹാജരാകാനാണ് നിര്‍ദ്ദേശം. അന്വേഷണസംഘം വീട്ടിലെത്തി നോട്ടിസ് പതിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം ഒന്നാം പ്രതിയായ അധ്യാപകന് ഷാജിയെ പോലീസ അറസ്റ്റ് ചെയ്തിരുന്നു. ശ്രീകണ്ഠാപുരം പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ശശിധരന് മാസ്റ്ററുടെ മരണത്തെ തുടര്‍ന്ന് ഷാജി ഒളിവിലായിരുന്നു.
കഴിഞ്ഞ ഡിസംബര്‍ 16 നാണ് കാസര്‍കോട്ടെ ഒരു ലോഡ്ജില്‍ ചുഴലി അരണൂരിലെ ഇ.പി. ശശിധരനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പില്‍ ശശിധരന് ഷാജിയുടെയും ,ജെയിംസ് മാത്യുവിന്റെയും പേര് എഴുതിയിരുന്നു.
Discussion about this post