മുംബൈ : മുംബൈ തീരത്ത് യാത്രാ ബോട്ടും നാവികസേനയുടെ സ്പീഡ് ബോട്ടും കൂടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി ഉയർന്നു. അപകടത്തിൽ കാണാതായ ഏഴുവയസ്സുകാരന്റെ മൃതദേഹം മൂന്ന് ദിവസത്തെ തിരച്ചിലിന് ശേഷം ഇന്ന് രാവിലെ കണ്ടെടുത്തു.
കാണാതായ യാത്രക്കാരെ കണ്ടെത്താൻ നാവികസേനയുടെ ഹെലികോപ്റ്ററും നാവികസേനയുടെയും കോസ്റ്റ് ഗാർഡിന്റെയും ബോട്ടുകളുമാണ് തിരച്ചിൽ നടത്തിയിരുന്നത്. രണ്ട് കപ്പലുകളിലുമായി ഉണ്ടായിരുന്ന 113 പേരിൽ 15 പേർ മരിക്കുകയും ഗുരുതരമായി പരിക്കേറ്റ രണ്ട് പേർ ഉൾപ്പെടെ 98 പേരെ രക്ഷപ്പെടുത്തുകയും ചെയ്തു. രക്ഷപ്പെട്ടവരിൽ പത്തനംതിട്ടയിൽ നിന്നും മുംബൈ സന്ദർശിക്കാനെത്തിയ മൂന്നംഗ മലയാളി കുടുംബവുമുണ്ടായിരുന്നു.
നാവികസേനയുടെ ബോട്ടിലുണ്ടായിരുന്ന രണ്ട് പേർ മാത്രമാണ് രക്ഷപ്പെട്ടത്. 4 പേർ മരണപ്പെട്ടു. എൻജിൻ പരീക്ഷണങ്ങൾ നടത്തിക്കൊണ്ടിരുന്ന നാവികസേനയുടെ ക്രാഫ്റ്റ് നിയന്ത്രണം വിട്ട് മുംബൈ തീരത്ത് വെച്ച് നീൽ കമൽ എന്ന പാസഞ്ചർ ഫെറിയുമായി കൂട്ടിയിടിച്ചതാണ് ദുരന്തത്തിന് വഴിവെച്ചത്.
Discussion about this post