പറ്റ്‌ന: ഭാര്യയെ കാമുകന് വിവാഹം കഴിച്ച് നൽകി യുവാവ്. ളബിഹാറിലെ സഹർസയിലാണ് സംഭവം. 12 വർഷത്തെ ദാമ്പത്യത്തിൽ നിന്നും വേർപിരിഞ്ഞതിന് ശേഷമാണ് യുവാവ് ഭാര്യയുടെ വിവാഹം നടത്തിക്കൊടുത്തത്. വിവഹചടങ്ങിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
ഇരുവരുടെയും പ്രണയവിവാഹമായിരുന്നു. മൂന്ന് കുട്ടികളും ഇവർക്കുണ്ട്. എന്നാൽ, ഇതിനിടെ മറ്റൊരാളുമായി യുവതി പ്രണയത്തിലാവുകയായിരുന്നു. യുവതി പ്രണയിച്ചയാളും വിവാഹം കഴിച്ച് രണ്ട് കുട്ടികളുണ്ട്. തന്റെ ഭാര്യ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് മനസിലായതോടെ, വിവഹബന്ധം പിരിയാൻ യുവാവ് തീരുമാനിച്ചു. ഇതിന് ശേഷം, മുൻ ഭാര്യയെ അവർ പ്രണയിച്ച യുവാവിന് വിവാഹം ചെയ്ത് കൊടുക്കുകയായിരുന്നു.
വിവാഹവീഡിയോ വെറലായതോടെ, നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. യുവാവിനെ പിന്തുണച്ച് കൊണ്ട നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഇതിനൊപ്പം യുവതിക്ക് നേരെ വിമർശനങ്ങളും ഉയരുന്നു. യുവതി പ്രണയിച്ചയാളുടെ ഭാര്യ എവിടെയെന്നും ചോദ്യങ്ങൾ ഉയരുന്നുണ്ട്.
Discussion about this post