ബംഗളൂരു : കണ്ടെയ്‌നർ ട്രക്ക് കാറിന് മുകളിൽ മറിഞ്ഞ് കുട്ടികളടക്കം 6 പേർ മരിച്ചു. വിജയനപുര സ്വദേശിയായ ചന്ദ്രയാഗപ്പ ,ഭാര്യ ഗൗരഭായ് , മക്കളായ ജോൺ വിജയലക്ഷ്മി , ആര്യ ദീക്ഷ എന്നിവരാണ് മരിച്ചത്. ബംഗളൂരു ദേശീയ പാതയിൽ നെലമംഗലയിൽ തലേകെരയ്ക്ക് സമീപമാണ് സംഭവം . ഏകദേശം 11 മണിയോടെയാണ് അപകടം നടന്നത്.
കണ്ടെയ്‌നർ ലോറി മറ്റൊരു ലോറിയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കാറിനകത്ത് ഉണ്ടായവർ തൽക്ഷണം മരിച്ചു . ക്രെയിൻ എത്തിച്ചാണ് കണ്ടെയ്‌നർ കാറിന് മുകളിൽ നിന്ന് മാറ്റിയത്. ശേഷം ഇവരെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു .
വിനോദയാത്രയ്ക്ക് പോവുകയായിരുന്നു കുടുംബം. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. മൃതദേഹം നെലമംഗലയിലെ സർക്കാർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മുന്നു കിലോമീറ്ററിലേറെ ദൂരം ഗതാഗതക്കുരുക്ക് ഉണ്ടായി.
Discussion about this post