മുംബൈ: പുതുതായി രൂപം കൊണ്ട മഹായുതി സർക്കാരിലെ വകുപ്പുകൾക്ക് തീരുമാനമെടുത്ത് ദേവേന്ദ്ര ഫഡ്‌നാവിസ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് നിയമത്തിനും ജുഡീഷ്യറിക്കുമൊപ്പം ആഭ്യന്തരവകുപ്പും നിലനിർത്തിയപ്പോൾ , ഉപമുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയെ നഗരവികസനം, ഭവന നിർമ്മാണം, പൊതുമരാമത്ത് എന്നിവയുടെ ചുമതലയേറ്റെടുത്തു. അതേസമയം, ഉപമുഖ്യമന്ത്രിയും എൻസിപി സഖ്യകക്ഷിയുമായ അജിത് പവാറിന് ധനവകുപ്പ് ആണ് ലഭിച്ചത്.
അതേസമയം ഏക്‌നാഥ് ഷിൻഡെയ്ക്ക് ആഭ്യന്തരവകുപ്പ് നൽകണമെന്ന ശിവസേനയുടെ ആവശ്യപെട്ടെങ്കിലും ബിജെപി അത് നേരത്തെ തള്ളിയിരുന്നു.
ഡിസംബർ 16ന് ആരംഭിക്കുന്ന ശീതകാല സമ്മേളനത്തിന് മുന്നോടിയായി ഡിസംബർ 15-ന് നടന്ന മന്ത്രിസഭാ വിപുലീകരണത്തെ തുടർന്നാണ് ഇപ്പോൾ പുനഃസംഘടന നടന്നിരിക്കുന്നത്. 39 മന്ത്രിമാരെ ഉൾപ്പെടുത്തി മന്ത്രി സഭ വിപുലീകരിച്ചിരിന്നു. അതിൽ ബിജെപിയിൽ നിന്ന് 19, ശിവസേനയിൽ നിന്ന് 11, എൻസിപിയിൽ നിന്ന് 9 ഉം മന്ത്രിമാർ ആയിരിന്നു ഉൾപെട്ടിരുന്നത്.
നവംബർ 20ന് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി, ശിവസേന, എൻസിപി എന്നിവരടങ്ങുന്ന മഹായുതി സഖ്യം 288ൽ 230 സീറ്റുകൾ നേടി മഹാരാഷ്ട്ര തൂത്തുവാരിയിരിന്നു.
Discussion about this post