എറണാകുളം : കളമശ്ശേരിയിലുണ്ടായ മഞ്ഞപ്പിത്ത ബാധയ്ക്ക് കാരണം ഗൃഹപ്രവേശന ചടങ്ങിൽ ഉപയോഗിച്ച കുടിവെള്ളമെന്നു സംശയം. കളമശ്ശേരി നഗരസഭയിലെ 10, 12, 13 വാർഡുകളായ പെരിങ്ങഴ, എച്ച്എംടി എസ്റ്റേറ്റ്, കുറുപ്ര എന്നിവിടങ്ങളിൽ പ്രവർത്തനങ്ങൾ ശക്തമാക്കി. രോഗം ബാധിച്ചവരുടെ എണ്ണം വർദ്ധിച്ചതിനെ തുടർന്നാണ് പ്രവർത്തനങ്ങൾ ശക്തമാക്കിയത്.
ആശുപത്രിയിൽ പ്രവേശിപ്പിച്ച 2 പോരുടെ നില ഗുരുതരമാണ്. 40 ലധികം പേർക്ക് രോഗലക്ഷ്യങ്ങളുണ്ട്. ഈ മാസം 17 നായിരുന്നു ഗൃഹപ്രവേശന ംചടങ്ങ് നടന്നത്. ഈ രോഗ ലക്ഷണങ്ങൾ ഉള്ളവർ ഭൂരിഭാഗം പേരും ഊ ചടങ്ങിൽ പങ്കെടുത്തിട്ടുണ്ട്. അതിനാൽ ചടങ്ങിൽ വെൽക്കം ഡ്രിങ്ക് ആയി നൽകിയ വെള്ളത്തിൽ നിന്നാണോ രോഗം പടർന്നതെന്നാണ് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധിക്കുന്നത്.
രോഗം പടർന്ന് പിടിച്ച സാഹചര്യത്തിൽ ഇന്ന് കളമശ്ശേരി എച്ച്എംടി കോളനി എൽപി സ്‌കൂൾ മെഡിക്കൽ ക്യാംപ് സംഘടിപ്പിച്ചിട്ടുണ്ട്. വാർഡിലെ മുഴുവൻ പേർരെയും പരിശോധിക്കുകയും ബോധവത്കരണ ക്ലാസ് കൊടുക്കുകയും ചെയ്യും.
Discussion about this post