ദില്ലി: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ എക്‌സാലോജിക് കമ്പനിയുമായുള്ള ഇടപാടിലെ എസ്എഫ്ഐഒ അന്വേഷണത്തിനെതിരായ സിഎംആർഎല്ലിൻ്റെ ഹര്‍ജി ഇന്ന് ദില്ലി ഹൈക്കോടതി വീണ്ടും പരിഗണിക്കും. സിഎംആർഎൽ ഭീകര പ്രവര്‍ത്തനങ്ങളെ അനുകൂലിക്കുന്നവര്‍ക്ക് പണം നല്‍കിയതായി സംശയമുണ്ടെന്ന് എസ്എഫ്ഐഒ കഴിഞ്ഞ തവണ വാദിച്ചതിന്റെ പശ്ചാത്തലത്തിൽ കാര്യങ്ങൾക്ക് കുറച്ചു കൂടെ ഗൗരവം വന്നിട്ടുണ്ട് .
എക്സാലോജിക്കിന് പണം നല്‍കിയത് രാഷ്ട്രീയ നേതാവിനെ സ്വാധീനിക്കാനെന്ന് സംശയമുണ്ടെന്നും എസ്എഫ്ഐഒ ആരോപിച്ചു. ഇക്കാര്യങ്ങളില്‍ സിഎംആർഎൽ ഇന്ന് മറുപടി നല്‍കും. ഹര്‍ജിയില്‍ കക്ഷിചേരാനുള്ള ഷോണ്‍ ജോര്‍ജിന്‍റെ അപേക്ഷയിലും വാദം കേള്‍ക്കും.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ വീണാ വിജയൻ നടത്തുന്ന എക്‌സാലോഗിക് സൊല്യൂഷൻസ് എന്ന സ്ഥാപനത്തിന് സിഎംആർഎൽ പണം നൽകിയതായി കമ്പനി അധികൃതരുടെ മൊഴി സ്ഥിരീകരിച്ചിട്ടുണ്ട് എന്നിരുന്നാലും, പേയ്‌മെൻ്റുകൾക്ക് പകരമായി എക്‌സലോഗിക് ഒരു സേവനവും തിരിച്ചു നൽകിയിട്ടില്ലെന്ന് നൽകിയിട്ടില്ല, അഭിഭാഷകൻ വ്യക്തമാക്കി.
ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, എസ്എഫ്ഐഒ അതിൻ്റെ അന്വേഷണ റിപ്പോർട്ട് അതിൻ്റെ ഡയറക്ടർക്ക് സമർപ്പിച്ചു, അത് കോർപ്പറേറ്റ് കാര്യ മന്ത്രാലയത്തിൻ്റെ പരിഗണനയ്ക്കായി കൈമാറും. ഇനി പ്രോസിക്യൂഷനുമായി മുന്നോട്ട് പോകണോ വേണ്ടയോ എന്ന് കേന്ദ്രം തീരുമാനിക്കും.
Discussion about this post