ന്യൂഡൽഹി : പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കുവൈറ്റിന്റെ പരമോന്നത സിവിലിയൻ ബഹുമതി നൽകിയത് ഇന്ത്യയുടെ ചരിത്ര നിമിഷമാണെന്ന് ബിജെപി ദേശീയ വക്താവ് സി ആർ കേശവൻ . എല്ലാ ഇന്ത്യക്കാർക്കും വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷമാണിത്. ഇത് ഒരു ചരിത്ര നിമിഷം തന്നെയാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചരിത്രത്തിന്റെ ഈ നിർണായക ഘട്ടത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നമ്മുടെ രാജ്യത്തെ നയിക്കാനും വഴികാട്ടാനും സാധിച്ചതിൽ ഞങ്ങൾ ഭാഗ്യവാന്മാരാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ഇന്ത്യൻ രാഷ്ട്രത്തലവനോ ഇന്ത്യൻ പ്രധാനമന്ത്രിയോ കുവൈത്തിന്റെ ഈ മഹത്തായ വിശേഷണത്തിന് അർഹനാകുന്നത് ഒരുപക്ഷേ ഇതാദ്യമായിരിക്കാം. ഇത് എല്ലാ ഇന്ത്യക്കാർക്കും വലിയ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും ബഹുമാനത്തിന്റെയും നിമിഷമായിരുന്നു. പ്രധാനമന്ത്രി ഈ അവാർഡ് രാജ്യത്തിന് സമർപ്പിച്ചു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു .
അതേസമയം, കുവൈത്തിന്റെ പരമോന്നത സിവിലിയൻ ബഹുമതിയായ മുബാറക് അൽ-കബീർ ഓർഡർ പ്രധാനമന്ത്രി മോദിക്ക് കുവൈറ്റ് അമീർ നൽകിയതിനെ വിദേശകാര്യ മന്ത്രി എസ് ജയശങ്കറും അഭിനന്ദിച്ചു. ഗൾഫ് മേഖലയുമായുള്ള ഇന്ത്യയുടെ ബന്ധം ശക്തിപ്പെടുത്തുന്നതിൽ പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തെ ആദരിക്കുന്നുവെന്ന് ജയശങ്കർ ഊന്നിപ്പറഞ്ഞു.
Discussion about this post