ന്യൂഡൽഹി : പുതുതായി നിയമിതരായവർക്കുള്ള 71,000-ലധികം നിയമനക്കത്തുകൾ വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡിസംബർ 23 ന് രാവിലെ 10:30 ന് വീഡിയോ കോൺഫറൻസിംഗ് വഴിയാണ് നിയമനങ്ങൾ നൽകിയത്. ചടങ്ങിൽ അദ്ദേഹം സമ്മേളനത്തെ അഭിസംബോധന ചെയ്തു.
കേന്ദ്ര സർക്കാറിന് കീഴിൽ വരുന്ന വിവിധ വകുപ്പുകളിൽ യുവാക്കൾക്ക് നിയമനം നൽകുന്ന റോസ്ഗാർ മേളയുടെ ഭാഗമായാണ് നിയമനപത്രം കൈമാറിയത്. കഴിഞ്ഞ കുറച്ചുവർഷങ്ങളായി നിരവധിയാളുകൾക്കാണ് റോസ്ഗർ മേളയിലൂടെ തൊഴിൽ ലഭിച്ചത്. രാജ്യത്തുടനീളമായി 45 കേന്ദ്രങ്ങളിളാണ് റോസ്ഗർ മേളകൾ സംഘടിപ്പിച്ചിരുന്നത്.
ആയിരക്കണക്കിന് സ്ത്രീകൾക്ക് ഇന്ന് നിയമന കത്തുകൾ നൽകിയതായും പ്രധാനമന്ത്രി പറഞ്ഞു. നിങ്ങളുടെ വിജയം മറ്റ് സ്ത്രീകൾക്ക് പ്രചോദനമാകും. എല്ലാ മേഖലയിലും സ്ത്രീകളെ സ്വയം പര്യാപ്തരാക്കാനാണ് ഞങ്ങളുടെ ശ്രമം. 26 ആഴ്ചത്തെ പ്രസവാവധി നൽകാനുള്ള തീരുമാനം ദശലക്ഷക്കണക്കിന് പെൺമക്കളുടെ കരിയർ രക്ഷിച്ചു. സ്ത്രീകളുടെ മുന്നേറ്റത്തിന് തടസ്സമായ എല്ലാ തടസ്സങ്ങളും നീക്കം ചെയ്യാൻ ഞങ്ങളുടെ സർക്കാർ പ്രവർത്തിച്ചിട്ടുണ്ട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ തൊഴിൽ സംരംഭങ്ങൾക്ക് ഊർജം പകരാൻ, നൈപുണ്യ വികസന, സംരംഭകത്വ മന്ത്രാലയത്തിലൂടെ ഗവ.തൊഴിൽരഹിതരായ യുവാക്കൾക്ക് സ്വകാര്യമേഖലയിൽ അനുയോജ്യമായ തൊഴിലവസരങ്ങൾ നൽകുന്നതിനായി രാജ്യത്തുടനീളം റോസ്ഗർ മേളകൾ സംഘടിപ്പിക്കുന്നുണ്ട്. സ്വകാര്യ/വ്യവസായ മേഖലയിൽ സമാന്തര വളർച്ച ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേന്ദ്ര സർക്കാർ റോസ്ഗർ മേളകൾ ആരംഭിച്ചത്.
Discussion about this post