പൂക്കളെയും പൂമ്പാറ്റകളെയും സ്‌നേഹിച്ച് അൽപ്പം കുറുമ്പും വാശിയുമൊക്കെ കാണിച്ച് തുള്ളിച്ചാടിനടക്കുന്നവരാണ് കുട്ടികൾ. ഒരുവീട് ഉണരാനും നമ്മുടെ മനസിലെ സങ്കടങ്ങൾ മാറാനും കുട്ടികളുടെ കളിചിരികൾ പലപ്പോഴും മരുന്നാവാറുണ്ട്. കുട്ടികളാണ് പഠിത്തത്തിൽ ശ്രദ്ധിച്ചാൽ മതി,മറ്റുകാര്യങ്ങളാലോചിച്ച് തല പുണ്ണാക്കേണ്ട എന്നൊക്കെ പലപ്പോഴും നാം ഉപദേശിക്കാറില്ലേ. എന്നാൽ മുതിർന്നവർ പലപ്പോഴായി ചർച്ച ചെയ്യുന്ന പല പ്രശ്‌നങ്ങളും ഈ കുട്ടികളും അനുഭവിക്കുന്നുണ്ടെന്നും അതിലൂടെ അവർ കടന്നുപോകുന്നുണ്ടെന്നും അറിയാമോ? അതിലൊന്നാണ് വിഷാദരോഗം. ഇത് മുതിർന്നവർക്ക് മാത്രം ഉള്ള പ്രശ്‌നം അല്ലെന്നാണ് ആദ്യം മനസിലാക്കേണ്ട കാര്യം. വിഷാദരോഗം അഥവാ ഡിപ്രഷൻ ജീവിതത്തിലെ കയ്‌പേറിയ അനുഭവങ്ങളിലൂടെ മാത്രമല്ല ഉണ്ടായിരുന്നത്.
ലോകമെമ്പാടും രണ്ട് മുതൽ മൂന്ന് ശതമാനം കുട്ടികൾ വിഷാദരോഗത്തിന്റെ പിടിയിലാണെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. ചില പഠനങ്ങൾ പറയുന്നത് എട്ട് ശതമാനം കൗമാരപ്രായത്തിലുള്ള കുട്ടികളിൽ ഏതെങ്കിലുമൊരു ഘട്ടത്തിൽ വിഷാദരോഗം കണ്ടെത്തുന്നുണ്ടെന്നാണ്. കേരളത്തിൽ നടത്തിയ ചില പഠനങ്ങളനുസരിച്ച് 100-ൽ അഞ്ചു കുട്ടികൾക്ക് വിഷാദരോഗമുണ്ട്.
വിഷാദരോഗത്തിന്റെ ഏറ്റവും പ്രധാന ലക്ഷണമാണ് സ്ഥിരമായ സങ്കടഭാവം (Pervasive Low Mood). സാധാരണയായി മുതിർന്നവരിൽ കാണപ്പെടുന്ന ഈ തീവ്ര സങ്കടഭാവം കുട്ടികളിൽ അതേപടി പ്രകടമാകണമെന്നില്ല. അകാരണമായ ദേഷ്യം, ശാഠ്യസ്വഭാവം, പതിവില്ലാത്ത കാര്യങ്ങൾക്കു നിർബ്ബന്ധബുദ്ധി കാണിക്കുക ഇതൊക്കെയായിട്ടാണ് കുട്ടികളിലെ വിഷാദരോഗം പുറത്തുവരുന്നത്. പതിവില്ലാത്ത ദേഷ്യസ്വഭാവവും നിർബ്ബന്ധബുദ്ധിയും കുട്ടിയുടെ വളർച്ചാഘട്ടത്തിന്റെ ഭാഗമാണെന്ന് അല്ലെങ്കിൽ മറ്റു മാനസിക സംഘർഷങ്ങൾ മൂലമാണെന്നോ തെറ്റിദ്ധരിക്കാൻ ഇടയുണ്ട്. കുട്ടികളിൽ മസ്തിഷ്‌കവികാസത്തിന്റെ തകരാറുകൊണ്ട് (Neuro-Developmental diosrder) ഉണ്ടാകുന്ന ADHD (Attension Deficit Hyperactivity Diosrder)ആയോ പെരുമാറ്റവൈകല്യമായോ ഇതു തെറ്റിദ്ധരിക്കപ്പെട്ടേക്കാം.
വിഷാദത്തിന്റെയും ഉത്കണ്ഠയുടെയും പലപ്പോഴും തിരിച്ചറിയപ്പെടാത്ത ഒരു ലക്ഷണം വയറുവേദനയാണ്. കുട്ടികൾ സ്ഥിരമായി പറയുന്ന പരാതിയാണ് വയറുവേദന. ഇത് മാനസികമായ ഒരു പ്രശ്നമായി ഒരു രക്ഷിതാവും കണക്കാക്കില്ല. എന്നാൽ അത് വിഷാദത്തിന്റെയോ ഉത്ണ്ഠയുടെയോ ലക്ഷണമാകാം.
ആൺകുട്ടികളിൽ വിഷാദം സംഘർഷഭരിതവും സ്വയം നിയന്ത്രിക്കാൻ കഴിയാത്തതുമാണ്. പലപ്പോഴും നിരാശരായിരിക്കും ഇവർ. സ്യായമുണ്ടാകുന്ന ചിന്തകളും സംശയങ്ങളും പ്രകടമാക്കില്ല. ചില സമയത്ത് നിയന്ത്രിക്കാൻ സാധിക്കാതെ ആസ്വസ്ഥരാകുന്നു. ആൺകുട്ടികൾ എല്ലാ കാര്യങ്ങളിലും ആസ്വസ്ഥരാവുകയും കൂടുതൽ സമയം ഏകാന്തമായി വിഷമിച്ചിരിക്കും. ആൺകുട്ടികളിൽ വിഷാദം പലപ്പോഴും മദ്യം , മഴക്കുമരുന്ന് എന്നിവയുടെ ഉപയോഗത്തിലേക്കും നയിച്ചെക്കാം. അമിതമായ ലൈംഗിക താത്പര്വം. സ്വഭാവദൂശ്വം ,അമിതമായി ലൈംഗിക വീഡിയോകൾ കാണുക എന്നിവയും വിഷാദമുള്ള ആൺകുട്ടികളിൽ കാണുന്നു. ആൺകുട്ടികൾ , പൊതുവെ വിഷാദരോഗത്തിൽ നിന്ന് രക്ഷപെടാൻ അമിതമായി ടിവി കാണുക , കമ്പുട്ടർ ഗെയിമുകളിൽ മുഴുകുക എന്നിവയും ചെയ്തേക്കാം.
വിഷാദരോഗം മാറുന്നതിനു ശരിയായ സമയത്ത് ചികിത്സ ആവശ്വമാണ്. കുട്ടികളിലെ ചെറിയ മാറ്റങ്ങൾ പോലും രക്ഷിതാക്കൾ ശ്രദ്ധിക്കണം. ആന്റിഡിപ്രസെന്റ് മരുന്നുകൾ കഴിക്കാതെ തന്നെ വിഷാദരോഗം മാറ്റാൻ കഴിയും. ഇതിനായി കോഡിറ്റിവ് ബിഹേവിയർ തെറാപ്പി , സൈക്കോതെറാപ്പി , ബിഹേവിയർ മോഡിഫിക്കേഷൻ പ്ലാൻ , ബിഹേവിയർ ചാർട്ട് എന്നിവയുടെ സഹായത്തത്തോടെ പ്രശ്നപരിഹാരം സാധ്യമാണ്.
Discussion about this post