കുറച്ചുവർഷങ്ങളായി പെട്രോൾ-ഡീസൽ വാഹനങ്ങളിൽ നിന്നും മാറി ഇന്ത്യക്കാർ അധികവും ഇലക്ട്രിക് കാറുകളിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇന്ധനച്ചിലവും പരിസ്ഥിതിയ്ക്ക് ഗുണകരമാകുന്നു എന്ന ഉറപ്പും പലരെയും ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്നു. ഇവി വാഹനങ്ങളുടെ ഡിമാൻജിലും മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. മാരുതി സുസുക്കിയും ഹ്യൂണ്ടായി ഇന്ത്യയും ടാറ്റ മോർട്ടോഴ്‌സും കാറുകളുമായി വിപണിയിൽ മത്സരരംഗത്തുണ്ട്
ടാറ്റ സിയറ ഇവിയാണ് അടുത്തവർഷം രണ്ടാം പകുതിയോടെ ടാറ്റ പുറത്തിറക്കാനിരിക്കുന്ന വാഹനം. അടുത്തിടെ ഈ വാഹനത്തിന്റെ ഫീച്ചറുകൾ ചോർന്നിരുന്നു. അത് പ്രകാരം ടാറ്റ സിയറയ്ക്ക് കർവ്വ് ഇവി , പഞ്ച് ഇവി എന്നിവയ്ക്ക് അടിവരയിടുന്ന ആക്ടി ഡോട്ട് ഇവി ആർക്കിടെക്ചർ , നാല് പാളികളിൽ നിർമ്മിച്ച ഒരു പൂർണമായ ഇവി പ്ലാറ്റ്ഫോമാണ്. നൂതന സെല്ലുകളുള്ള ഒപ്റ്റിമൈസ് ചെയ്ത ബാറ്ററി പാക്ക് ഡിസൈൻ ഫീച്ചർ ചെയ്യുന്നതായും ഒന്നിലധികം ബോഡി ശൈലികളെ പിന്തുണയ്ക്കുന്നതായും ടാറ്റ മോട്ടോഴ്സ് പറയുന്നു. ആക്ടി ഡോട്ട് ഇവി പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി വരാനിരിക്കുന്ന ടാറ്റ ഇവികൾ 300km നും 600km നും ഇടയിലുള്ള റേഞ്ചുകൾ വാഗ്ദാനം ചെയ്യും. കൂടാതെ ഏസി ചാർജ്ജർ ഉപയോഗിച്ച് 11kW വരെയും ഡിസി ഫാസ്റ്റ് ചാർജിംഗിൽ 150kW വരെയും ചാർജ് ചെയ്യുന്നതിനെ പിന്തുണയ്ക്കും
തുടക്കം തന്നെ ഗംഭീരമാക്കാനുള്ള തയ്യാറെടുപ്പിലാണ് മാരുതി സുസുസുക്കി. ആദ്യ ഇലക്ട്രിക് കാർ പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് കമ്പനി. കമ്പനിയുടെ വരാനിരിക്കുന്ന ഇലക്ട്രിക് കാർ മാരുതി സുസുക്കി ഇ വിറ്റാരയായിരിക്കും. അത് ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്‌സ്‌പോ 2025 ൽ പ്രദർശിപ്പിക്കും. മാരുതി സുസുക്കി ഇ വിറ്റാരയ്ക്ക് 49kWh, 61kWh എന്നിവയുടെ രണ്ട് ബാറ്ററി പായ്ക്കുകൾ ഉണ്ടായിരിക്കും. ഇത് ഒറ്റ ചാർജിൽ 550 കിലോമീറ്റർ വരെ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
ഹ്യുണ്ടായി മോട്ടോർസ് ഇന്ത്യയുടെ ഏറ്റവും വിൽക്കപ്പെടുന്ന മോഡലുകളിലൊന്നായ ഹ്യുണ്ടായി ക്രെറ്റയുടെ ഇലക്ട്രിക് പതിപ്പ് ജനുവരി 17ന് ഇന്ത്യയിൽ പുറത്തിറക്കും. 17 മുതൽ 22 വരെ ഡൽഹിയിൽ നടക്കുന്ന ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലാണ് ക്രെറ്റ ഇ.വിയെ പ്രദർശിപ്പിക്കും.ക്രെറ്റ ഇവിയിൽ 45kWh ബാറ്ററി ബാക്ക് ഉപയോഗിക്കുമെന്നാണ് റിപ്പോർട്ടുകൾ. ഇത് ഒറ്റ ചാർജിൽ ഏകദേശം 450 കിലോമീറ്റർ റേഞ്ച് വാഗ്ദാനം ചെയ്യുന്നു.
Discussion about this post