തിരുവനന്തപുരം : തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. അഞ്ച് യാത്രക്കാരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. തിരുവനന്തപുരം കല്ലമ്പലത്ത് വച്ചായിരുന്നു അപകടം നടന്നത്. ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം കാറിൽ ഉണ്ടായിരുന്ന അഞ്ചു പേരും തലനാരിക്ക് രക്ഷപ്പെടുകയായിരുന്നു.
നെടുമങ്ങാട് സ്വദേശികളായ അഞ്ച് പേരായിരുന്നു കാറിൽ ഉണ്ടായിരുന്നത്. വാഹനത്തിന് മുന്നിൽ നിന്നും പുക വരുന്നത് കണ്ട ഡ്രൈവർ ഉടൻ തന്നെ കാർ നിർത്തി എല്ലാവരെയും പുറത്തിറക്കുകയായിരുന്നു. ഇതിനിടെ തന്നെ കാറിന്റെ മുൻവശത്ത് തീ പടർന്നു.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം കണ്ട നാട്ടുകാർ ഓടിവന്ന് തീ അണക്കാൻ ശ്രമിക്കുകയും ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും ചെയ്തു.
ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്.
Discussion about this post