കൊച്ചിയിൽ എൻ സി സി ക്യാമ്പിൽ ഭക്ഷ്യ വിഷബാധ. നിരവധി കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാക്കനാട് കെ എം എം കോളേജിൽ എൻ സി സി ക്യാമ്പിൽ പങ്കെടുത്ത എഴുപതോളം വിദ്യാർത്ഥികളെയാണ് ഭക്ഷ്യ വിഷബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവരെ കളമശേരി മെഡിക്കൽ കോളേജിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നിലവിൽ രക്ഷകർത്താക്കൾ തങ്ങളുടെ കുട്ടികളെ വിട്ടു കിട്ടുവാൻ വേണ്ടി എൻ സി സി ക്യാമ്പ് നടക്കുന്ന കെ എം എം കോളേജിന്റെ മുന്നിൽ തമ്പടിച്ചിരിക്കുകയാണ്. ഇന്നലെ മുതലേ പല കുട്ടികളും ശർദ്ധിച്ചു കൊണ്ടിരിക്കുകയാണ് എന്നാണ് രക്ഷാ കർത്താക്കൾ പറയുന്നത്. ക്യാമ്പിൽ നിന്നും കൊടുത്ത ഭക്ഷണം നിലവാരം ഇല്ലാത്തതാണ് എന്നും. വെള്ളം കുടിച്ചാണ് ഭക്ഷ്യ വിഷബാധ ഏറ്റത് എന്നുമാണ് രക്ഷിതാക്കൾ പറയുന്നത്.
600 ഓളം കുട്ടികളാണ് ഈ ക്യാമ്പിൽ പങ്കെടുക്കുന്നത്. കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ ഏറ്റതിനെ തുടർന്ന് പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. കുട്ടികളുടെ ആരുടെയും നില ഗുരുതരമല്ല. കുട്ടികളെ അത്യാഹിത വിഭാഗത്തിൽനിന്ന് വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. ക്യാമ്പ് നിർത്താൻ തൃക്കാക്കര അസിസ്റ്റൻറ് കമ്മീഷണർ നിർദേശം നൽകി.
Discussion about this post