കളമശേരി: എറണാകുളം തൃക്കാക്കര കെഎംഎം കോളേജിലെ എന്‍സിസി ക്യാമ്പില്‍ ഭക്ഷ്യവിഷബാധ ഏറ്റ് അനവധി വിദ്യാർത്ഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് മറ്റൊരു വിവാദം. എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായ ഭാഗ്യലക്ഷ്മി പെണ്‍കുട്ടികള്‍ മാത്രം താമസിക്കുന്ന മുറികളിലേക്ക് കയറിച്ചെന്ന് ലൈംഗിക ചുവയോടെ സമരിച്ചുവെന്നാണ് ആരോപണം. ക്യാമ്പിനുള്ളിലെ വിദ്യാർത്ഥിനികൾ തന്നെയാണ് ആരോപണവുമായി രംഗത്ത് വന്നത് ഇതേത്തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളും എസ്എഫ്‌ഐ നേതാക്കളും തമ്മില്‍ തര്‍ക്കമായി.
എന്‍സിസി 21 കേരള ബറ്റാലിയന്‍ ക്യാമ്പിലാണ് സംഭവം. തിങ്കളാഴ്ച ഉച്ചഭക്ഷണത്തിന് ശേഷമാണ് വിദ്യാര്‍കള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളാരംഭിച്ചത്. വൈകിട്ടോടെ പലരും തളര്‍ന്നുവീണു. തലകര്‍ക്കവും തളര്‍ച്ചയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് 72 കുട്ടികളെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയത്. എന്നാൽ ഇതിനിടയിലാണ് എസ് എഫ് ഐ വനിതാ നേതാവിന്റെ ഇത്തരത്തിലുള്ള പ്രതികരണം
ഭക്ഷ്യവിഷബാധ എന്നതിന് പുറമേ മറ്റു ചില സംശയങ്ങളിലേക്ക് കൂടി വഴിവയ്ക്കുന്ന സാഹചര്യങ്ങളായിരുന്നു ക്യാമ്പിൽ ഉണ്ടായത്. ക്യാമ്പിനുള്ളില്‍ മര്‍ദനമേറ്റെന്നാണ് എന്ന കുട്ടികളുടെ ആരോപണം. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് എന്‍സിസി അധികൃതര്‍ അറിയിച്ചു. . അതേസമയം ചികിത്സയിലുള്ള കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. ഈ മാസം 29 വരെ തുടരേണ്ടിയിരുന്ന ക്യാമ്പ് നേരത്തെ പിരിച്ചു വിട്ടിരുന്നു.
Discussion about this post