ഉപയോഗിച്ച പാചക എണ്ണ വീണ്ടും വീണ്ടും ഉപയോഗിക്കുന്നത് ആരോഗ്യത്തിന് വളരെ ദോഷകരമാണെന്ന് നമുക്കെല്ലാം അറിയാവുന്ന കാര്യമാണ്. എങ്കിലും ഇത് കളയാൻ നമുക്കെല്ലാം മടിയാണ്. വലിയ വില കൊടുത്തു വാങ്ങുന്ന വെളിച്ചെണ്ണയും ഒയിലും മറ്റ് പാചക എണ്ണകളും കളയാനുള്ള മടി തന്നെയാണ് ഇവ പലതവണ ഉപയോഗിക്കാനുള്ള പ്രധാന കാരണം.
എന്നാൽ, ഇനിമുതൽ, ബാക്കി വന്ന പാചകഎണ്ണ ഇനി വീണ്ടും ഉപയോഗിക്കണ്ട.. എടുത്ത് കളയുകയും വേണ്ട… ഈ പാചാക എണ്ണയെ നമുക്ക് ഡീസലാക്കി മാറ്റാം… എങ്ങനെയാണെന്നല്ലേ.. ബാക്കി വന്ന പാചക എണ്ണയെ ജൈവ ഡീസലാക്കി മാറ്റാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചിരിക്കുകയാണ് അമേരിക്കയിൽ…
പാചക എണ്ണയെ ഡീസലാക്കി മാറ്റുന്ന പ്രക്രിയകൾ നടക്കുന്നത് ഉയർന്ന താപനിലയിലാണ്. കൂടാതെ, ഗ്ലിസറിൻ, സോപ്പ് എന്നിവ ഇതിന്റെ ഉപോത്പന്നമായി ലഭിക്കുന്നു. എന്നാൽ, ഇവയ്ക്ക് ധധാരാളം ഉർജവും പണവും ആവശ്യമാണ്. ഇതിനൊരു ബദലായി ആണ് ഇപ്പോൾ അമേരിക്കയിലെ സാന്റ ക്രൂസ സർവകലാശാലയിലെ രസതന്ത്ര ഗവേഷകർ പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്.
റസ്‌റ്റോറന്റുകളിൽ നിന്നും ശേഖരിച്ച പാചക എണ്ണ, സോയബീന എണ്ണ, ചോളത്തിന്റെ എണ്ണ, മൃഗക്കൊഴുപ്പ്, എന്നിവയിലാണ് ഗവേഷക സംഘം പരീക്ഷണം നടത്തിയത്. സോഡിയം ടെട്രോമീതോക്‌സീബോറോറ്റ് എന്ന രാസവസ്തുവാണ് ഈ പരീക്ഷണത്തിന് ഉപയോഗിച്ചത്. ഈ രാസവസ്തുവാണ് പാചകഎണ്ണയെ ജൈവ ഡീസലാക്കി മാറ്റാൻ സഹായിക്കുന്നത്. പണവും ഉർജവും സമയവുമെല്ലാം ഇതിലൂടെ ലാഭിക്കാൻ കളിഞ്ഞുവെന്ന് ഗവേഷകർ പറയുന്നു.
40 ഡിഗ്രി സെൽൽഷ്യസിന് താഴ്ന്നതാപനിലയിൽ തന്നെ ഈ രാസപ്രവർത്തനം നടന്നു. ഈ രാസപ്രവർത്തനത്തിലൂടെ ലഭിച്ച ഉപോത്പന്നങ്ങൾ ഖരാവസ്ഥയിലായിരുന്നുവെന്നും അതിനാൽ തന്നെ, ഇത് വേർതിരിച്ചെടുക്കാൻ സാധിച്ചുവെന്നും ഗവേഷകർ വ്യക്തമാക്കി. പാചക എണ്ണയുടെ 85 ശതമാനവും മാറ്റിയെടുക്കാൻ ഈ പരീക്ഷണത്തിലൂടെ കഴിഞ്ഞിട്ടുണ്ട്. ഇങ്ങനെ മാറ്റാനായി ഒരു റിഫൈനറി ആവശ്യമില്ല, ഒരു ഫാമിലാണെങ്കിലും ഇത് സാധ്യമാകുമെന്നും ഗവേഷകൾ പറയുന്നു.
Discussion about this post