ന്യൂഡൽഹി : ക്രിസ്മസ് ന്യൂയർ കാലത്ത് നേരിടുന്ന യാത്രാ ക്ലേശം പരിഹരിക്കാൻ കേരളത്തിലേക്ക് ഒരു സ്പെഷ്യൽ ട്രെയിൻ കൂടി അനുവദിച്ച് റെയിൽ. ഹസ്രത്ത് നിസാമുദ്ദീനിൽ നിന്നുള്ള പ്രത്യേക ട്രെയിൻ 28ന് പുറപ്പെടും. തിരിച്ചു തിരുവനന്തപുരത്ത് നിന്നുള്ള സർവീസ് ഡിസംബർ 31 നാണ്.
അഞ്ച് എസി ടൂ ടയർ കോച്ചുകളും പത്ത് എസി ത്രി ടയർ കോച്ചുകളും രണ്ട് ജനറൽ സെക്കൻഡ് ക്ലാസ് കോച്ചുകളുമാണ് ഉള്ളത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. കഴിഞ്ഞ ദിവസം കേരളത്തിലേക്ക് 10 സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരുന്നു. അതിന് പുറമേയാണ് ഈ ഒരു ട്രെയിൻ കൂടി പ്രഖ്യാപിച്ചിരിക്കുന്നത്.
Discussion about this post