തിരുവനന്തപുരം : ക്ഷേമപെൻഷൻ വിതരണം ചെയ്യാൻ എത്തിയ ബാങ്ക് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. ബാലരാമപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ ലെനിനാണ് വെട്ടേറ്റത് .
പുന്നക്കാട് ഭാഗത്തെ ഒരു വീട്ടില്‍ പെന്‍ഷന്‍ നല്‍കുന്നതിനിടെയാണ് ആക്രമണമുണ്ടായത്. അജ്ഞാതനായ വ്യക്തിയാണ് സഹകരണ ബാങ്ക് ജീവനക്കാരനെ വെട്ടിയത്. തലയ്ക്ക് വെട്ടി പരിക്കേൽപ്പിച്ച ശേഷം പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തലയിലായി വെട്ടേറ്റ സഹകരണ ബാങ്ക് ജീവനക്കാരനെ ഉടൻതന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചു.
അക്രമിയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ബാങ്ക് ജീവനക്കാരൻ നിലവിൽ നെയ്യാറ്റിൻകരയിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
Discussion about this post