റായ്പൂർ: തന്റെ പേര് ഉപയോഗിച്ച് ഛത്തീസ്ഗഡ് സർക്കാരിന്റെ പദ്ധതിയിൽ തട്ടിപ്പ് നടത്താൻ ശ്രമിച്ച സംഭവത്തിൽ പ്രതികരിച്ച് സണ്ണി ലിയോണി. സംഭവം നിരാശാജനകമാണെന്ന് സണ്ണി ലിയോണി പ്രതികരിച്ചു.മാദ്ധ്യമ വർത്തകളിലൂടെ സംഭവം അറിഞ്ഞതിന് പിന്നാലെ ഇൻസ്റ്റഗ്രാമിലൂടെ ആയിരുന്നു താരത്തിന്റെ പ്രതികരണം.
സ്ത്രീകളുടെ ക്ഷേമത്തിനും ശാക്തീകരണത്തിനും വേണ്ടി രൂപീകരിച്ച പദ്ധതി എന്റെ പേര് ഉപയോഗിച്ച് ദുരുപയോഗം ചെയ്യുന്നത് ദൗർഭാഗ്യകരമാണെന്ന് സണ്ണി ലിയോണി പറഞ്ഞു. സംഭവം വേദനാജനകമാണ്. ഈ പ്രവൃത്തിയെ ശക്തമായി അപലപിക്കുന്നു. സംഭവത്തിൽ വിശദമായ അന്വേഷണം വേണം. കുറ്റവാളികളെ കണ്ടെത്തണം. അന്വേഷണത്തിൽ അധികാരികളെ പൂർണമായും പിന്തുണയ്ക്കുമെന്നും താരം കൂട്ടിച്ചേർത്തു.
2024 മാർച്ച് മുതലാണ് സണ്ണി ലിയോണിയുടെ പേരിൽ സംസ്ഥാന സർക്കാർ പാവപ്പെട്ട സ്ത്രീകൾക്ക് വേണ്ടി ആവിഷ്‌കരിച്ച മഹാതാരി വന്ദൻ യോജന പദ്ധതിയിലൂടെ പണം തട്ടിയത്. എല്ലാ മാസവും ബാങ്ക് അക്കൗണ്ട് വഴി ആയിരം രൂപ നൽകുന്ന പദ്ധതിയാണ് ഇത്. പദ്ധതിയുടെ ആനുകൂല്യം പറ്റുന്നവരിൽ അനർഹർ കയറിപ്പറ്റിയതായി അധികൃതർക്ക് സംശയം തോന്നിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയപ്പോഴായിരുന്നു അധികൃതരുടെ ശ്രദ്ധയിൽ സണ്ണി ലിയോണിയുടെ പേര് കണ്ടത്. സണ്ണിയുടെ ഭർത്താവിന്റെ പേരായി ജോണി സിൻസിന്റെ പേര് ആയിരുന്നു നൽകിയിരുന്നത്.
Discussion about this post