കൊൽക്കത്ത: ഇന്ത്യയ്ക്ക് പുറമേ ബംഗ്ലാദേശിലും ഭീകരരെ നട്ടുവളർത്തി പാകിസ്താൻ. അടുത്തിടെ അറസ്റ്റിലായ ഭീകരുമായി ബന്ധപ്പെട്ട് നടത്തിയ വിശദമായ അന്വേഷണത്തിൽ നിർണായക വിവരങ്ങളാണ് ബംഗാളിലെ പ്രത്യേക അന്വേഷണ സംഘത്തിന് ലഭിച്ചത്. ബംഗ്ലാദേശ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അസറുള്ള ബംഗ്ലാ ടീം, തെഹരീക് ഉൽ മുജാഹിദ്ദീൻ എന്നീ ഭീകര സംഘടനകളെ നയിക്കുന്നത് പാകിസ്താൻ ആണെന്നാണ് കണ്ടെത്തൽ.
ഇരു ഭീകര സംഘടനകളിലും പ്രവർത്തിക്കുന്ന ജാവേദ് മുൻഷി, ജസിമുദ്ദീൻ റഹ്‌മാനി എന്നിവരെയാണ് കഴിഞ്ഞ ദിവസം ബംഗാൾ പോലീസ് പിടികൂടിയത്. ഇവർ ബംഗ്ലാദേശിൽ നിന്നും പാകിസ്താനിലേക്ക് പോകുന്നതിനിടെ പോലീസിന്റെ പിടിയിൽ ആകുകയായിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പിടിച്ചെടുത്ത് പോലീസ് വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ഇതിൽ നിന്നാണ് പാകിസ്താൻ ബന്ധം വ്യക്തമായത്.
അടുത്തിടെയാണ് ജാവേദ് തെഹരീക് ഉൽ മുജാഹിദ്ദീനിൽ ചേർന്നത് എന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. പുതിയ പേരിൽ ആയിരുന്നു ഇയാൾ അംഗമായത്. ജാവേദിന് പാകിസ്താനിൽ നിന്നും സാമ്പത്തിക സഹായം ഉൾപ്പെടെ ലഭിക്കുന്നുണ്ട്. അടിയ്ക്കടി ഇയാൾ പാകിസ്താൻ, ബംഗ്ലാദേശ്, നേപ്പാൾ എന്നിവിടങ്ങളിലേക്ക് പോയിട്ടുണ്ട്. കൊൽക്കത്തയിലും അടിയ്ക്കടി എത്തിയിട്ടുണ്ടെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു.
ബന്ധുക്കളുടെ സഹായത്തോടെയാണ് ജാവേദ് ബംഗ്ലാദേശിലേക്ക് പോകാറുള്ളത്. ഇതിന് മുന്നോടിയായി ഇയാൾ ഡൽഹിയിൽ എത്തും. 50,000 രൂപയും ഒരു പേപ്പറിൽ എഴുതിയ കോഡും കൊണ്ട് ആയിരുന്നു ഇയാൾ ഇവിടെ എത്തിയത് എന്നും അന്വേഷണ സംഘം പറയുന്നു.
Discussion about this post