മുംബൈ; ലോകമെമ്പാടും ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷമാക്കുന്ന ഈ വേളയിൽ ക്രിക്കറ്റ് ആരാധകരുടെ പ്രിയപ്പെട്ട എംഎസ് ധോണിയുടെ കിടിലൻ ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നു. അദ്ദേഹത്തിന്റെ ഭാര്യ സാക്ഷി സിങ് ആണ് കുടുംബത്തിന്റെ ക്രിസ്തുമസ് ആഘോഷചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ചിത്രത്തിൽ ധോണിയെവിടെ എന്നായിരിക്കും പലരുടെയും ചോദ്യം.
മകൾ സിവയ്ക്ക് വേണ്ടി സാന്റാക്ലോസിന്റെ വേഷം ധരിച്ചാണ് ധോണി എത്തിയത്. സാക്ഷി സിങിന്റെ പേജിലെ ചിത്രത്തിന് രണ്ട് മണിക്കൂറിനുള്ള അഞ്ച് ലക്ഷത്തിലധികം ലൈക്കാണ് ലഭിച്ചത്.
അതേസമയം 2024ൽ ഏറ്റവും കൂടുതൽ ബ്രാൻഡ് എൻഡോഴ്സ്മെന്റ് ഡീലുകളുള്ള ഇന്ത്യൻ സെലിബ്രിറ്റികളുടെ എലൈറ്റ് പട്ടികയിൽ ഒന്നാമതെത്തിയിരിക്കുകയാണ് ധോണി. TAM മീഡിയ റിസർച്ച് പുറത്തുവിട്ട റിപ്പോർട്ട് അനുസരിച്ച് 2024ൽ ഏറ്റവും കൂടുതൽ ബ്രാൻഡ് അംഗീകാരങ്ങൾ നേടിയ ഇന്ത്യൻ സെലിബ്രിറ്റിയാണ് എംഎസ് ധോണി. എലൈറ്റ് പട്ടികയിൽ ബോളിവുഡ് സെലിബ്രിറ്റികളായ ഷാരൂഖ് ഖാനെയും അമിതാഭ് ബച്ചനെയും പിന്തള്ളിയാണ് ധോണി ഒന്നാമതെത്തിയത്.
Discussion about this post