ചെന്നൈ : അണ്ണാ സർവകലാശാല ക്യാമ്പസിനുള്ളിൽ വിദ്യാർത്ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. സർവകലാശാലക്ക് സമീപം വഴിയോരത്ത് ബിരിയാണി വിൽക്കുന്ന കോട്ടൂർ സ്വദേശി ജ്ഞാനശേഖരൻ എന്ന 37കാരനാണ് പിടിയിലായത്. ഇയാൾ കുറ്റസമ്മതം നടത്തിയതായും ചെന്നൈ പോലീസ് വ്യക്തമാക്കി.
തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. രണ്ടാം വർഷ മെക്കാനിക്കൽ എഞ്ചിനീയറിങ് വിദ്യാർത്ഥിനിയായ കന്യാകുമാരി സ്വദേശിയാണ് ക്യാമ്പസിനുള്ളിൽ വച്ച് അജ്ഞാതനാൽ പീഡിപ്പിക്കപ്പെട്ടത്. അണ്ണാ സർവകലാശാല ക്യാംപസിലെ ലാബിനു സമീപം വെച്ച് ഒപ്പം ഉണ്ടായിരുന്ന മറ്റൊരു വിദ്യാർത്ഥിയെ ആക്രമിച്ച ശേഷം വിദ്യാർത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്യുകയായിരുന്നു.
പെൺകുട്ടിയുടെ സുഹൃത്തായ നാലാം വർഷ വിദ്യാർത്ഥിക്കൊപ്പം വെച്ചാണ് പെൺകുട്ടി ക്രൂരമായ ആക്രമണത്തിന് ഇരയായത്. സംഭവത്തിനുശേഷം പെൺകുട്ടി കോട്ടൂർപുരം പൊലീസിൽ പരാതി നൽകുകയിരുന്നു. പെൺകുട്ടിയുടെ സുഹൃത്തിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരനിൽ നിന്നും അടക്കമുള്ള മൊഴികൾ രേഖപ്പെടുത്തിയതിന് ശേഷമാണ് പോലീസ് പ്രതിയെ കണ്ടെത്തിയത്.
Discussion about this post