ട്രിപ്പോളി: ക്രിസ്തുമസ് ആഘോഷത്തിന്റെ തിരക്കിൽ ആയിരുന്നു കഴിഞ്ഞ ദിവസം ലോകം. വിവിധാ ഭാഗങ്ങളിൽ വലിയ ആഘോഷപരിപാടികളാണ് ക്രിസ്തുമസിന്റെ ഭാഗമായി നടന്നത്. ലോകെമ്പാടുമുള്ളവർ ആഘോഷിക്കുന്ന ആഘോഷം കൂടിയാണ് ക്രിസ്തുമസ് എന്നത് ശ്രദ്ധേയമാണ്. ഡിസംബർ 25 ന് ലോകത്ത് എല്ലായിടത്തും അവധിയാണ്. എന്നാൽ ക്രിസ്തുമസ് ആഘോഷത്തിന് വിലക്കേർപ്പെടുത്തിയ ചില രാജ്യങ്ങളും ഇവിടെയുണ്ട്. അത് ഏതെല്ലാമാണെന്ന് നോക്കാം.
വിചിത്രമായ നിയമങ്ങൾ കൊണ്ട് ലോകത്തിന്റെ ശ്രദ്ധപിടിച്ചു പറ്റിയ രാജ്യങ്ങളിൽ ഒന്നാണ് ഉത്തരകൊറിയ. ഇവിടെ ക്രിസ്തുമസ് ആഘോഷങ്ങൾക്കും വിലക്കുണ്ട്. എന്താണ് ഇതിന്റെ യഥാർത്ഥകാരണം എന്നത് വ്യക്തമല്ല. വിലക്ക് ലംഘിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്നവർക്ക് കർശനശിക്ഷയും രാജ്യത്ത് ലഭിക്കും.
ലിബിയയിലും ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വിലക്കുണ്ട്.
മതന്യൂനപക്ഷങ്ങളെയും വിദേശ ആചാരങ്ങളെയും നിയന്ത്രിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ വിലക്ക്. ക്രിസ്തുമസ് ആഘോഷങ്ങൾ വിലക്കിയ രാജ്യങ്ങളുടെ പട്ടികയിൽ താജിക്കിസ്ഥാനും ഉൾപ്പെടുന്നു. ക്രിസ്തുമസ് ദിനത്തിൽ ഒരു തരത്തിലുളള ആഘോഷവും ഈ രാജ്യത്ത് പാടില്ല.
ക്രിസ്തുമസ് ആഘോഷം വിലക്കിയ രാജ്യങ്ങളിൽ ഒന്നാണ് നമ്മുടെ അയൽരാജ്യം കൂടിയായ ഭൂട്ടാൻ. ഇവിടെ ബുദ്ധ, ഹിന്ദു മതങ്ങളുടെ ആഘോഷപരിപാടികൾ നടത്താൻ മാത്രമേ അനുവാദമുള്ളൂ. അതുകൊണ്ട് തന്നെ ഭൂട്ടാനിൽ ക്രിസ്തുമസ് ദിനം സാധാരണ ദിനമായി കടന്ന് പോകും.
ക്രിസ്തുമസ് ആഘോഷങ്ങൾ വിലക്കിയ രാജ്യങ്ങളിൽ ആറാമത്തേത് ആണ് ബ്രൂണെ. ഇവിടെ ഇസ്ലാം മതവുമായി ബന്ധപ്പെട്ട ആഘോഷപരിപാടികൾക്ക് മാത്രമാണ് അനുമതിയുള്ളത്.
Discussion about this post