ബിപി കൂടുന്നത് മാത്രമല്ല കുറയുന്നതുമെല്ലാം പ്രശ്‌ന൦ തന്നെയാണ്. ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പല നാട്ടുവൈദ്യങ്ങളും ഇന്ന് സോഷ്യല്‍ മീഡിയായില്‍ പ്രചരിയ്ക്കുന്നുണ്ട്. ഇത്തരത്തില്‍ ഒന്നാണ് ലോ ബിപിയെങ്കില്‍ ഉപ്പിട്ട വെള്ളം കുടിച്ചാല്‍ മതിയെന്ന് യുട്യൂബില്‍ പ്രചരിയ്ക്കുന്ന വീഡിയോ വൈറലാണ്. ഒരു ഗ്ലാസ് വെളളത്തില്‍ മുക്കാല്‍ സ്പൂണ്‍ ഉപ്പിട്ട് ഇളക്കി ഈ വെള്ളം കുടിയ്ക്കുന്നത് പരിഹാരമാകുമെന്നാണ് വീഡിയോയിലുള്ളത് .
എന്നാൽ ഇതെത്രത്തോള൦ ശരിയാണെന്ന് നോക്കാ൦. ഇതിനെക്കുറിച്ച് വിദഗ്ധർ പറയുന്നത് ഇങ്ങനെ.
ഉപ്പുവെള്ളം കുടിയ്ക്കുന്നത് ലോ ബിപി അഥവാ ഹൈപ്പോടെന്‍ഷന് താല്‍ക്കാലിക പരിഹാരമായി പ്രവര്‍ത്തിയ്ക്കും എന്ന കാര്യം വാസ്തവമാണന്ന് ഡോക്ടര്‍ പറയുന്നു. ഇത് രക്തത്തിന്റെ അളവും രക്തപ്രവാഹവും വര്‍ദ്ധിപ്പിക്കു൦.
ഉപ്പിലെ സോഡിയും ശരീരത്തില്‍ വെളളം പിടിച്ചു നിര്‍ത്താന്‍ സഹായിക്കുന്നു. ഇതിലൂടെയാണ് രക്തത്തിന്റെ അളവ് ലോ ബിപിയുള്ളവര്‍ക്ക് വര്‍ദ്ധിയ്ക്കുന്നത്. ഇതുകൊണ്ടാണ് ഒരു നുള്ള് ഉപ്പ് വെളളത്തില്‍ കലക്കി ലോ ബിപിയുള്ളവരോട് കുടിയ്ക്കാന്‍ പറയുന്നത്. പ്രത്യേകിച്ചും ഡിഹൈഡ്രേഷന്‍ കാരണമോ ഇലക്ട്രോളൈറ്റ് കുറവു കാരണമോ ലോ ബിപി വരുന്നവര്‍ക്ക്.
എന്നാൽ ഇതൊരു താല്‍ക്കാലിക പരിഹാരമാണെന്നും മെഡിക്കല്‍ സഹായത്തിന് പകരമാകില്ലെന്നും കൂടി ഡോക്ടര്‍ പറയുന്നു. ലോ ബിപി പ്രശ്‌നങ്ങളുടെ കാരണവും പരിഹാരവും ഡോക്ടറെ കണ്ടുതന്നെ പരിഹരിയ്‌ക്കേണ്ടതാണ്. , ഉപ്പ് കൂടുതല്‍ അളവില്‍ കഴിയ്ക്കുന്നത് ഹൈ ബിപി, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍, കിഡ്‌നി പ്രശ്‌നങ്ങള്‍ എന്നിവയ്ക്ക് ഇടയാക്കുകയും ചെയ്യും. .
Discussion about this post