ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകളെക്കുറിച്ച് അറിയാത്തവരായി ആരും ഉണ്ടാകില്ല. നമ്മളിൽ പലരും ഇത്തരം ഗെയിമുകൾ കളിക്കാറുണ്ട്. ലിയ ബുദ്ധിശക്തി ഉള്ളവർക്ക് മാത്രമേ ഈ ഗെയിമിൽ വിജയിക്കാൻ കഴിയുകയുള്ളൂ. പല തരത്തിലുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമുകൾ ഉണ്ട്. ചിലവ നമ്മുടെ ബുദ്ധി ശക്തിയെ പരീക്ഷിക്കുമ്പോൾ മറ്റ് ചില കളികൾ നമ്മുടെ സ്വഭാവ സവിശേഷതയെക്കുറിച്ച് മനസിലാക്കി തരുന്നവയാണ്.
ഇത്തരത്തിൽ നമ്മുടെ ബുദ്ധിശക്തി പരീക്ഷിക്കുന്നതിനുള്ള ഒപ്റ്റിക്കൽ ഇല്യൂഷൻ ഗെയിമാണ് താഴെ നൽകിയിരിക്കുന്നത്.
ഇതിൽ പ്രത്യക്ഷത്തിൽ നോക്കുമ്പോൾ ഒരു കടുവയെ മാത്രമാണ് നമുക്ക് കാണാൻ സാധിക്കുക. എന്നാൽ ഇതിൽ 16 കടുവകൾ ഉണ്ട്. ഇത് കേട്ട് ഞെട്ടണ്ട. സംഭവം സത്യമാണ്യ 16 കടുവകൾ ഈ ചിത്രത്തിൽ ഒളിച്ചിരിക്കുന്നുണ്ട്. അവ ഏതെല്ലാമെന്ന് കണ്ടുപിടിക്കുകയാണ് നിങ്ങൾ ചെയ്യേണ്ടത്. ഒൻപത് സെക്കന്റിൽ വേണം മുഴുവൻ കടുവകളെയും കണ്ടെത്തേണ്ടത്.
ഇത് കേൾക്കുമ്പോൾ വളരെ എളുപ്പമാണെന്ന് തോന്നാം. എന്നാൽ വാസ്തവം അങ്ങനെയല്ല. വളരെ ചുരുക്കം പേർക്ക് മാത്രമേ പ്രസ്തുത സമയത്തിനുള്ളിൽ കടുവകളെ കണ്ടെത്താൻ കഴിയുകയുള്ളൂ. ആദ്യം നിങ്ങൾ വലിയ കടുവകളെ ശ്രദ്ധിച്ച് നോക്കണം. ഇതിന് ശേഷം ചുറ്റുപാടും.
9 സെക്കൻഡിനുള്ളിൽ മുഴുവൻ കടുവകളെയും കണ്ടെത്തിയെങ്കിൽ അതിനർത്ഥം നിങ്ങൾക്ക് വലിയ ഏകാഗ്രതയും ബുദ്ധിശക്തിയും ഉണ്ട് എന്നാണ്. ഇനി കണ്ടെത്താൻ കഴിഞ്ഞില്ലെങ്കിലും വിഷമിക്കേണ്ട. ഉത്തരം താഴെ നൽകാം.
Discussion about this post