അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ക്രൂരമായ ബലാൽസംഗത്തിനും കൊലപാതക ശ്രമത്തിനും എതിരേ ശക്തമായ പ്രതികരവുണമായി തമിഴ്നാട് സംസ്ഥാന ബിജെപി പ്രസിഡന്റ് അണ്ണാമലൈ. തമിഴ്നാട്ടിൽ ഡിഎംകെയുടെ ഗുണ്ടാവിളയാട്ടം കാരണം സ്ത്രീകൾക്ക് യാതൊരു സുരക്ഷിതത്വവും ഇല്ലാതിരിക്കുകയാണെനും പോലീസ് പീഡന വീരന്മാരെ സംരക്ഷിക്കുകയാണെന്നും അദ്ദേഹം പ്രതികരിച്ചു. ശക്തമായ സമരവുമായി ബിജെപി മുന്നിട്ടിറങ്ങും. ഡിഎംകെ അനുഭാവിയാണ് പ്രതി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പോലീസ് പ്രതിക്ക് അനുകൂലമായ രീതിയിൽ ആണ് എഫ്ഐആർ തയ്യാറാക്കിയിരിക്കുന്നത്. മാത്രവുമല്ല ഇരയുടെ പേരും ഫോൺ നമ്പരും മാതാപിതാക്കളുടെ പേരും അഡ്രസ്സും എല്ലാം വെളിപ്പെടുത്തിക്കൊണ്ട് എഫ്ഐആറിന്റെ പകർപ്പ് പുറത്താക്കുകയും ചെയ്തു. ബലാൽസംഗത്തിനിരയായ പെൺകുട്ടിയുടെയും കുടുംബത്തിന്റെയും മാനത്തിന് വിലപറഞ്ഞ സർക്കാരും പോലീസും പ്രതികളെ സംരക്ഷിക്കുന്ന ഡിഎംകെ ഭരണകൂടവും ഇതിനു മറുപടി തരിക തന്നെ വേണം എന്ന് അണ്ണാമലൈ പത്രസമ്മേളനത്തിൽ പറഞ്ഞു.
സകല നിയമങ്ങളും, സ്ത്രീസുരക്ഷയ്ക്കായുള്ള സകല മാനദണ്ഡങ്ങളും കാറ്റിൽ പറത്തിയാണ് ഇരയുടെ സകല വിവരങ്ങളും എഫ്ഐആറും പോലീസ് പുറത്താക്കിയത്. ഇരയെ വ്യക്തിഹത്യ ചെയ്യുന്ന രീതിയിലാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത് പോലും. ഇത്രയും അനീതി എവിടെയും കണ്ടിട്ടില്ല. അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും സുരക്ഷ ഉറപ്പാക്കാൻ ആയില്ലെങ്കിൽ കോടിക്കണക്കിന് ഡോളറിന്റെ വികസനം എന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല. ഇനി സ്ത്രീ സുരക്ഷ ഉറപ്പാക്കുകയാണ് തമിഴ്നാട്ടിലെ ഭാരതീയ ജനതാ പാർട്ടിയുടെ ഏറ്റവും പ്രാഥമികമായ ലക്ഷ്യം. അതിനായി നാളെ തമിഴ്നാട്ടിലെ ഓരോ ബിജെപി പ്രവർത്തകരും അവരവരുടെ വീടിനു മുന്നിൽ പ്രതിഷേധം നടത്തും. ഇത്തരം യഥാർത്ഥ പ്രശ്നങ്ങൾ ജനങ്ങൾ നേരിടുമ്പോൾ വടക്ക് തെക്ക് വിഭജനം പറഞ്ഞു ശ്രദ്ധ തിരിക്കുന്ന ഡിഎംകെയുടെ നെറികെട്ട രാഷ്ട്രീയത്തിൽ മനം പുരട്ടലും മടുപ്പും ആണ് തോന്നുന്നത്. ഇനി ഇത് ആവർത്തിക്കാൻ പാടില്ല.
ദേവ സേനാപതിയായ മുരുകന്റെ തമിഴ്നാട്ടിലെ ആറ് പ്രധാന കോവിലുകളിൽ സ്ത്രീ സുരക്ഷയ്ക്കായി പ്രാർത്ഥിച്ചുകൊണ്ട് നാളെ മുതൽ താൻ തീർത്ഥയാത്ര തുടങ്ങുകയാണെന്നും 48 ദിവസം എടുക്കുന്ന ആ യാത്രയിൽ മുഴുവൻ സമയം ഉഗ്രവ്രതമെടുത്ത് സത്യാഗ്രഹം നടത്തുമെന്നും അണ്ണാമലൈ പറഞ്ഞു. ഇനി ഇത് അനുവദിക്കാനാകില്ല. ഈ നാട്ടിലെ അമ്മമാർക്കും കുഞ്ഞുങ്ങൾക്കും സുരക്ഷ ഉറപ്പാക്കണം. ഡി എം കെ പ്രവർത്തകർ പ്രതികളായ സ്ത്രീപീഡനക്കേസുകൾ ഓരോ ദിവസവും കൂടിവരികയാണെന്ന് കണക്കുകൾ ഉദ്ധരിച്ച് അണ്ണമലൈ പറഞ്ഞു.
ചെന്നൈയിലെ അണ്ണാ യൂണിവേഴ്സിറ്റി ക്യാമ്പസിൽ വച്ചാണ് വിദ്യാർത്ഥിനിയെ ബലാൽസംഗം ചെയ്തത്. ഗുണശേഖരൻ എന്ന പ്രാദേശിക ഡിഎംകെ പ്രവർത്തകൻ ആണ് പ്രതി. അയാൾ കുറ്റസമ്മതം നടാത്തിയിട്ടുണ്ട്. ദൃക്‌സാക്ഷികളും ഇരയായ പെൺകുട്ടിയും പ്രതിയെ തിരിച്ചറിഞ്ഞിട്ടും ഉണ്ട്. അണ്ണാ യൂണിവേഴ്സിറ്റിയിലെ രണ്ടാം വർഷ വിദ്യാർഥിനിയായ പെൺകുട്ടി ഇപ്പോൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിലാണ്.
പ്രതിയുടെ പേരിൽ സമാനമായ കേസുകൾ ഉൾപ്പെടെ 15 ഓളം കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാമ്പസിനു മുന്നിൽ ബിരിയാണി വിൽപ്പനക്കാരനായിരുന്നു പ്രതിയായ ഗുണശേഖരൻ. പലതവണ സമാനമായ കേസുകളിലെ പ്രതിയായിട്ടും അയാൾ ലോക്കൽ പോലീസിന്റെ റൗഡി ലിസ്റ്റിൽ പോലും ഉണ്ടായിരുന്നില്ല. അത് പ്രതിയുടെ ഡിഎംകെ ബന്ധം കാരണമാണ് എന്ന് അണ്ണാമലൈ ആരോപിച്ചു. ഡി എം കെയുടെ സൈദാപേട്ട് ഏരിയയിലെ നേതാവാണ് ഗുണശേഖരൻ. മാത്രവുമല്ല ഇരയായ പെൺകുട്ടിയുടെ മാന്യതയെ ചോദ്യം ചെയ്യുന്ന രീതിയിൽ എഫ് ഐ ആർ തയ്യാറാക്കുകയും ഇരയുടെയും മാതാപിതാക്കളുടേയും പേരുവിവരങ്ങൾ ഉൾപ്പെടെ ആ എഫ് ഐ ആർ പോലീസ് ചോർത്തുകയും ചെയ്തു. ഇത് സമാനമായ കൃത്യങ്ങളിൽ പരാതിപ്പെടുന്നതിൽ നിന്ന് ഇരകളെ തടയാനുള്ള ഭീഷണിപ്പെടുത്തലാണെന്ന് അണ്ണാമലൈ പറഞ്ഞു. ഇതിൽ കൂട്ടുചേർന്ന പോലീസുദ്യോഗസ്ഥർക്ക് നേരേ ശക്തമായ നടപടികൾ എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
#Annamalai, #TamilNaduBJP, #AnnaUniversityCase, #DMKGovernment, #PoliticalProtest, #JusticeForVictims, #TamilNaduPolitics, #BarefootProtest, #DMKControversy, #BJPvsDMK
Discussion about this post