ഇസ്ലാമാബാദ്: അല്‍ ഖ്വയിദ നേതാവ് ഒസാമാ ബിന്‍ ലാദനില്‍ നിന്നും പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് പണം കൈപറ്റിയിരുന്നതായി വെളിപ്പെടുത്തല്‍. മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്റെ ഭാര്യ എഴുതിയ പുസ്തകത്തിലാണ് ഈ ആരോപണം.
മുന്‍ ഐ.എസ്.ഐ ഉദ്യോഗസ്ഥന്‍ ഖാലിദ് ഖവാജയുടെ ഭാര്യ ഷമാമാ ഖാലിദ് എഴുതിയ ‘ഖാലിദ് ഖവാജാ: ഷാഹിദ് ഇ അമാന്‍’ എന്ന പുസ്തകത്തിലാണ് ഷെരീഫിനെതിരെ ഗുരുതര ആരോപണമുള്ളത്. പാക്കിസ്ഥാന്‍ പീപ്പിള്‍ പാര്‍ട്ടി(പി.പി.പി)ക്ക് എതിരെ തെരഞ്ഞെടുപ്പ് പ്രചരണം നടത്തുന്നതിനാണ് പാക്കിസ്ഥാന്‍ മുസ്ലിം ലീഗ് അധ്യക്ഷന്‍ നവാസ് ഷെരീഫ് ലാദനില്‍ നിന്നും പണം സ്വീകരിച്ചതെന്ന് ആരോപണം.
ഭീമമായ തുകയാണ് ലാദന്‍ ഷെരീഫിന് നല്‍കിയത്. ഇസ്ലാമിക രീതികള്‍ക്ക് മുന്‍തൂക്കം നല്‍കുമെന്ന ഷെരീഫിന്റെ പ്രസ്താവനയാണ് ലാദനെ ആകര്‍ഷിച്ചത്. എന്നാല്‍ അധികാരത്തിലെത്തിയപ്പോള്‍ ഷെരീഫ് വാക്കുപാലിച്ചില്ലെന്നും പുസ്തകം കുറ്റപ്പെടുത്തുന്നു.
Discussion about this post