പനാജി: ഗോവയില്‍ സെക്സ് റാക്കറ്റ് കേസില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥനും കാമുകിയും അറസ്റ്റിലായി. ഇവരുടെ പിടിയിലായിരുന്ന മൂന്ന് പെണ്‍കുട്ടികളെ പൊലീസ് രക്ഷപ്പെടുത്തി. വാട്ടര്‍ റിസോഴ്സസ് വകുപ്പില്‍ ഉദ്യോഗസ്ഥനായ പ്രവീണ്‍ പരബും ഇയാളുടെ കാമുകിയായ മുംബൈ സ്വദേശി സുജിയ ഖാനും അറസ്റിലായി.
മഹാരാഷ്ട്ര, കര്‍ണാടക, ബംഗാള്‍ എന്നിവിടങ്ങളില്‍നിന്നുള്ളതാണ് പെണ്‍കുട്ടികള്‍. രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ ഓപ്പറേഷനിലാണ് സെക്സ് റാക്കറ്റ് വലയിലായത്. പെണ്‍കുട്ടികളെ ആവശ്യമുണ്ടെന്ന് പറഞ്ഞ് ഇടപാടുകാരായി ചമഞ്ഞ പൊലീസ് സംഘം ഇവരെ സമീപിച്ചു.
തുടര്‍ന്ന് പെണ്‍കുട്ടികളുമായി ഇവര്‍ ഒരു പെട്രോള്‍ പമ്പിലെത്തി. അവിടെ വെച്ച് ഇവര്‍ പണം വാങ്ങിയ ശേഷമാണ് പൊലീസ് റെയ്ഡ് നടത്തിയത്. നാലു വര്‍ഷമായി ഇവര്‍ സെക്സ് റാക്കറ്റ് നടത്തുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു.
Discussion about this post