കണ്ണൂർ: കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിൽ സീരിയൽ നടിയുടെ പരാക്രമം. ഇതേ തുടർന്ന് ഇവരെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റി. ഇവർ ലഹരിയിയിലായിരുന്നുവെന്നാണ് വിവരം.
കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം. മട്ടന്നൂരിലെ ലോഡ്ജിൽ താമസിച്ചുവരികയായിരുന്നു നടി. ഇതിനിടെ വ്യാഴാഴ്ച രാത്രി ഇവർ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയായിരുന്നു. ഇതേ തുടർന്ന് കൂടെയുണ്ടായിരുന്നവരാണ് ഇവരെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിയ ഇവർ ചികിത്സയോട് സഹകരിക്കാതിരിക്കുകയായിരുന്നു.
ഡോക്ടർമാരോടും ആശുപത്രി ജീവനക്കാരോടും രോഗികളോടും നടി മോശമായി പെരുമാറി. ഇതോടെ ആശുപത്രി ജീവനക്കാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു. പോലീസ് എത്തിയതോടെ ശാന്തയായ നടി ആശുപത്രിയിൽ എത്തിച്ചവർക്കൊപ്പം പോകില്ലെന്നും പോലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടു. ഇതോടെ പോലീസ് ഇവരെ മാനസികാരോഗ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.
ലഹരിയ്ക്കടിമ ആയിരുന്നു ഇവർ. തുടർച്ചയായി നടി ലഹരി ഉപയോഗിച്ചിരുന്നതായി കൂടെയുണ്ടായിരുന്നവരും സ്ഥിരീകരിച്ചിട്ടുണ്ട്. ലഹരി കൂടിയതിനെ തുടർന്നാണ് ആരോഗ്യപ്രശ്‌നങ്ങൾ അനുഭവപ്പെട്ടത് എന്നാണ് സൂചന.
Discussion about this post