കറാച്ചി: വിവാഹം ആഘോഷമാക്കാന്‍ ലക്ഷക്കണക്കിന് രൂപ വാരി എറിഞ്ഞ് വരന്റെ പിതാവ്. വധുവിന്‍റെ വീടിന്‍റെ മുകളിലൂടെ പോകുന്ന വിമാനത്തില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ താഴേക്ക് പറത്തിയത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയാണ്.
പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലുള്‍പ്പെടുന്ന ഹൈദരാബാദ് നഗരത്തില്‍ നിന്നാണ് സോഷ്യൽ മീഡിയയില്‍ വൈറലാകുന്ന ഈ വീഡിയോ എന്നാണ് വിവരം. ‘വധുവിന്‍റെ പിതാവിന്‍റെ അഭ്യര്‍ത്ഥന…മകന്‍റെ വിവാഹത്തിന് വിമാനം വാടകയ്ക്കെടുത്ത് വധുവിന്‍റെ വീടിന് മുകളില്‍ ലക്ഷക്കണക്കിന് രൂപ എറിഞ്ഞ് വരന്റെ പിതാവ്’ എന്ന് വീഡിയോയ്ക്ക് ക്യാപ്ഷനും നല്‍കിയിട്ടുണ്ട്. വിമാനത്തില്‍ നിന്ന് പണം താഴേക്ക് വീഴുന്നത് കണ്ട് നില്‍ക്കുന്ന ആളുകളെയും വീഡിയോയില്‍ കാണാം.
വീഡിയോ സോഷ്യൽ മീഡിയയില്‍ വൈറലായതോടെ നിരവധി പേരാണ് ഇതിന് കമന്‍റുകളുമായെത്തിയത്. വരന്‍റെ പിതാവ് മകന്‍റെ വിവാഹത്തിനായി വധുവിന്‍റെ വീട്ടില്‍ ദശലക്ഷക്കണക്കിന് രൂപ എറിഞ്ഞു, ഇനി വരന്‍ പിതാവിന്‍റെ കടം തീര്‍ക്കുന്നത് ജീവിതകാലം മുഴുവന്‍ തുടരേണ്ടി വരും’ എന്നാണ് ചിലര്‍ പറയുന്നത്. പണം വെറുതെ പാഴാക്കുന്നെന്ന് ചില ഉപയോക്താക്കള്‍ അഭിപ്രായപ്പെട്ടു.
Discussion about this post