ടിബറ്റിൽ ലോകത്തെ ഏറ്റവും വലിയ ഡാം നിർമ്മിക്കാൻ ഒരുങ്ങി ചൈന. ഇന്ത്യൻ അതിർത്തിക്കടുത്തുള്ള ബ്രഹ്മപുത്ര നദിയിലാണ് വൻതുക ചെലവഴിച്ച് പുതിയ അണക്കെട്ട് നിർമിക്കുന്നത്. ടിബറ്റിലെ ബ്രഹ്മപുത്രയുടെ ഭാഗമായ യാർലുങ് സാങ്ബോ നദിയിലാണ് ലോകത്തിലെ തന്നെ ഏറ്റവും വലിയ ജലവൈദ്യുത അണക്കെട്ട് നിർമ്മിക്കുന്നതിന് ചൈന അനുമതി നൽകിയിരിക്കുന്ന. എന്നാൽ ചൈനയുടെ ഈ നീക്കം ആശങ്കയോടെ കാണുകയാണ് ഇന്ത്യയും ബംഗ്ലദേശും
ബ്രഹ്മപുത്ര നദി വലിയൊരു യു ടേൺ എടുത്ത് അരുണാചൽ പ്രദേശിലേക്കും പിന്നീട് ബംഗ്ലാദേശിലേക്കും ഒഴുകുന്ന ഹിമാലയത്തിലെ ഒരു നിർണ്ണായക മേഖലയിലാണ് അണക്കെട്ട് നിർമ്മിക്കുന്നത്.
യുദ്ധം പോലുള്ള സമയത്ത് ജലപ്രവാഹം നിയന്ത്രിക്കാനും വെള്ളപ്പൊക്കം ഉണ്ടാക്കാനുമൊക്കെ അണക്കെട്ട് ദുരുപയോഗം ചെയ്യാനാകുമോ എന്നാണ് ആശങ്കകൾ ഉയരുന്നത് . ഭൂകമ്പ സാധ്യതയുള്ള പ്രദേശത്താണ് ഡാം എന്നതാണ് മറ്റൊരു ആശങ്ക. സുരക്ഷാ നടപടികൾക്ക് ഊന്നൽ നൽകിയായിരിക്കും ഡാം നിർമാണമെന്നാണ് ചൈനീസ് അധികൃതർ നൽകുന്ന വിശദീകരണം.
അണക്കെട്ട് ചൈനയെ ജലപ്രവാഹം നിയന്ത്രിക്കാൻ ശാക്തീകരിക്കുന്നുണ്ട്. മാത്രമല്ല ജലപ്രവാഹത്തിന്റെ വലുപ്പവും അളവും യുദ്ധ സമയങ്ങളിൽ അയൽ രാജ്യങ്ങൾക്കെതിരെ ചൈന ഉപയോഗിക്കുമോ എന്നാണ് ആശങ്ക.
ഇതിനെ മറികടക്കാൻ അരുണാചൽ പ്രദേശിലെ ബ്രഹ്മപുത്രയ്ക്ക് മുകളിൽ ഇന്ത്യയും അണക്കെട്ട് നിർമ്മിക്കുന്നുണ്ട് .
Discussion about this post