കോട്ടയം : കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടത്തിനിടെ തലനാരിഴയ്ക്ക് രക്ഷപ്പെട്ട് യുവതി. കോട്ടയം പൊൻകുന്നത്തിനടുത്ത് പതിനെട്ടാം മൈലിലാണ് സംഭവം . കെ.എസ്.ആർ.ടി.സി. ബസ്സും സ്വകാര്യ ബസ്സും തമ്മിലുള്ള മത്സരയോട്ടത്തിനിടെയാണ് യുവതി രക്ഷപ്പെട്ടത്.
കഴിഞ്ഞ ദിവസം വൈകീട്ട് 6.30-നാണ് സംഭവം നടക്കുന്നത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മത്സരം ഓട്ടത്തിനിടെ സ്റ്റോപ്പിൽ നിർത്തി സ്വകാര്യ ബസ് ആളെ ഇറക്കുന്നറി റിനിടെ അമിതവേഗതയിലെ ലെത്തിയ കെ എസ് ആർ ടി സി ബസ് ഇടത് വശത്തു കൂടി മറികടന്നു പോവുകയായിരുന്നു . ഇത് ദൃശ്യങ്ങളിൽ കാണാം. കെഎസ്ആർടിസി ബസിന്റെ അടിയിൽ പെടാതെ യുവതി തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.
ബസുകളുടെ മത്സര ഓട്ടം യാത്രക്കാർക്ക് വൻ അപകടമാണ് വരുത്തിവെയ്ക്കുന്നത്. റോഡുകളിൽ ബസ്സുകളുടെ മത്സരം കൊണ്ട് യാത്രക്കാർക്ക് ഒരു സുരക്ഷിതവും ഇല്ലെന്നാണ് യാത്രക്കാർ പറയുന്നത്.
Discussion about this post