സോൾ:ദക്ഷിണ കൊറിയയിൽ വിമാനാപകടത്തിൽ മരണസംഖ്യ ഉയർന്നു. 85 പേർ കൊല്ലപ്പെടുകയും രണ്ട് പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു എന്നാണ് റിപ്പോർട്ട്. ലാന് ഡിങ്ങിനിടെ വിമാനം റണ് വെയില് നിന്ന് തെന്നിമാരി സുരക്ഷാവേലിയിലിടിച്ചാണ് അപകടം ഉണ്ടായത്.
ഞായറാഴ്ച രാവിലെ ദക്ഷിണ കൊറിയയിലെ മുവാൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ 181 പേരുമായി പുറപ്പെട്ട ജെജു എയർ വിമാനം തകർന്നു വീണത് .അപകടത്തിൽപ്പെട്ട വിമാനത്തിൽ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തെടുത്തിട്ടുണ്ടെന്നാണ് വിവരം.വിമാനത്തിൽ 181 യാത്രക്കാരും ആറ് ജീവനക്കാരും ഉണ്ടായിരുന്നു .173 യാത്രക്കാർ ദക്ഷിണ കൊറിയക്കാരും രണ്ട് തായ് പൗരന്മാരും ഉണ്ടായിരുന്നു .
തായ്‌ലൻഡിലെ ബാങ്കോക്കിൽ നിന്ന് പുറപ്പെട്ട വിമാനം തെക്കുപടിഞ്ഞാറൻ തീരദേശ വിമാനത്താവളമായ മുവാനിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം. റൺവേയിൽ നിന്ന് തെന്നിമാരിയ വിമാനം സുരക്ഷാവേലിയിൽ ഇടിച്ച് കത്തിയമരുകയായിരുന്നു
Discussion about this post